- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയ ശ്വേത മേനോനെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ശ്വേതാ മോനോൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിൽ താരത്തെ പിന്തുണച്ചു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. ശേത്വാ മേനോൻ യാഥാർത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയെന്നും ഇത്തരം ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് ടൂറിസത്തെ എടുത്തുക്കാട്ടാനുള്ള നിങ്ങളുടെ ശ്രമങ്ങൾ പ്രശംസനീയമാണ്. വിഘടനവാദത്തിനെതിരെ ഐക്യവും പരസ്പര ധാരണയും വളരുന്നതായി ഉറപ്പാക്കാം,.- കെ സുരേന്ദ്രൻ പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് മാലിദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനും ഇന്ത്യക്കാരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്. ഇന്ത്യ വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും.
ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് ശ്വേത മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.