- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ,
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ സുക്ഷിച്ച മൂന്ന് ടെലിവിഷൻ സെറ്റുകൾ മോഷണം പോയി. പുതിയ സുപ്പർ സ്പെഷ്യാലിറ്റി കോംപ്ളക്സിൽ സ്ഥാപിക്കാനായി വാങ്ങിയ ബിഗ് സ്ക്രീൻ ടി.വികളാണ് മോഷണം പോയത് ' കെട്ടിടം ഉദ്ഘാടനത്തിന് ദ്രുതഗതികൾ പണികൾ പുരോഗമിക്കുന്നതിനിടെയാണ് മുകളിലെത്തെ നിലയിൽ സൂക്ഷിച്ച ടി.വി സെറ്റുകൾ കാണതാവുന്നത്. ആശുപത്രി സുപ്രണ്ട് പരാതി നൽകിയതിനെ തുടർന്ന് സിറ്റി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. എന്നാൽ കവർച്ചയെ കുറിച്ചുള്ള പരാതിയെ കുറിച്ച് വിശദീകരണം നൽകാൻ കെട്ടിട നിർമ്മാണത്തിന്റെ ചുമതലയുള്ളവർ തയ്യാറായിട്ടില്ല.
Next Story

