തൃശൂർ: ഭൂമി അളക്കാൻ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ താലൂക്ക് സർവേയർ പിടിയിൽ. ആലപ്പുഴ സ്വദേശി എൻ രവീന്ദ്രനാണ് പിടിയിലായത്. അയ്യന്തോൾ സ്വദേശിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഭൂമി അളക്കുന്നതിനായി സർവേയർ 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 2500 രൂപ ആദ്യം നൽകുകയും ചെയ്തു. എന്നാൽ മുഴുവൻ തുകയും നൽകിയാൽ മാത്രമെ ഭൂമി അളക്കുകയുള്ളുവെന്ന് സർവേയർ അറിയിച്ചു. തുടർന്ന് അയ്യന്തോൾ സ്വദേശി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് 2500 രുപ സർവേയർക്ക് പരാതിക്കാരൻ നൽകുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പിടികൂടിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ സർവേയറെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.