തൃത്താല: ഹൈസ്‌കൂൾ അദ്ധ്യാപികയെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാതാവിന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മകൾ ചികിത്സയിലാണ്. പരുതൂർ പഞ്ചായത്തിൽ മൂർക്കതൊടിയിൽ മുൻ സൈനികൻ പീതാംബരന്റെ ഭാര്യ സജിനി(44)ആണ് മരിച്ചത്.

കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുതൂർ ഹൈസ്‌കൂളിലെ അദ്ധ്യാപികയാണ് മരിച്ച സജിനി. മാതാവിന്റെ വിയോഗത്തിൽ മനംനൊന്ത മകൾ അമിതമായ ഗുളികകൾ കഴിച്ച് അബോധാവസ്ഥയിൽ പട്ടാമ്പി ആശുപത്രിയിൽ ചികിത്സയിലാണ്. തൃത്താല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.