- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ല; ഔദാര്യമല്ല അവകാശമാണ് കർഷകർ ചോദിക്കുന്നത്: താമരശ്ശേരി ബിഷപ്പ്

X
താമരശ്ശേരി ബിഷപ്പ്,
തിരുവമ്പാടി: കർഷക വിഷയത്തിൽ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് മാർ റമിജിയോസ് ഇഞ്ചനാനിയൽ വ്യക്തമാക്കി. തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച അതിജീവനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔദാര്യമല്ല അവകാശമാണ് കർഷകർ ചോദിക്കുന്നത്. കർഷകരുടെ മുഖ്യ ശത്രു വനം വകുപ്പാണ്. വരുന്ന പാർലമെന്റ്, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർഷകരെ സഹായിക്കാത്തവർക്ക് വോട്ട് ചെയ്യില്ലെന്ന് പറയാനും പ്രവർത്തിക്കാനും സാധിക്കണം.
അങ്ങനെ സാധിച്ചാൽ ഭരിക്കുന്ന സർക്കാർ കർഷകന്റെ മുമ്പിൽ മുട്ടുകുത്തും. കർഷകന്റെ മുമ്പിൽ മുട്ടുകുത്തിച്ച ചരിത്രം നമ്മുക്കുണ്ടെന്നും താമരശ്ശേരി ബിഷപ്പ് വ്യക്തമാക്കി.
Next Story


