ആലുവ: അഭിഭാഷകനെ മർദ്ദിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ .

ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷ് (ഡാൻസർ സുരേഷ് 37) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. അഡ്വക്കേറ്റ് ശരത് ചന്ദ്രനെയാണ് മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്നത്. ഫെബ്രുവരി 16 ന് രാത്രി 11 ന് ആണ് സംഭവം.

ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോ കാത്തു നിന്ന അഭിഭാഷകനെ പ്രതിയും കുട്ടാളികളും ഓട്ടോയുമായി വന്ന് കയറ്റി ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. ഒന്നരപ്പവന്റെ മാലയും, മൊബൈൽ .ഫോണും, 8000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു.

തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

എസ്.എച്ച്. ഒ എം.എം മഞ്ജു ദാസ്, എസ്‌ഐ സി .ആർ ഹരിദാസ് , എസ്.സി.പി.ഒ മാരായ കെ.ബി സജീവ്, ഷൈജ ജോർജ്, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.