മണിമല: ബസ് സ്‌റാന്റിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ രാത്രി മോഷണശ്രമം നടന്നു. കാഴ്ചയിൽ 30-35 വയസ് തോന്നിക്കുന്ന സ്ത്രീ വേഷധാരിയായ ആൾ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് ചുറ്റിക ഉപയോഗിച്ച് തുറക്കുവാൻ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പൂട്ടുകൾ തുറക്കാൻ സാധിക്കാതെ വന്നതിനാൽ തിരികെ പോയി. ബസ് സ്റ്റാന്റിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ബസുകളുടെ മറവിലാണ് മോഷണ ശ്രമം നടന്നത്. വ്യാപാരികൾ പൊലീസിൽ പരാതി നൽകി.

ബസ് സ്റ്റാന്റിലെ അനധികൃത പാർക്കിങ്ങിനെതിരെയും സാമൂഹിക വിരുദ്ധശല്യത്തിനെതിരെയും വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനും പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിനുമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ് കമ്മറ്റി വെള്ളാവൂർ പഞ്ചായത്തിനും മണിമല പൊലീസിലും നേരത്തെ തന്നെ പരാതി നൽകിയിട്ടുള്ളതാണ്.