- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണകക്ഷി സിപിഎം പ്രദേശീക നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം; മനംനൊന്ത് വിഷം കഴിച്ച ഡ്രൈവർ മരിച്ചു; ആത്മഹത്യ ചെയത്ത് തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിലെ ഡ്രൈവർ
ഇടുക്കി: ഭരണകക്ഷി സിപിഎം പ്രദേശീക നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം. മനംനൊന്ത് വിഷം കഴിച്ച ഡ്രൈവർ മരിച്ചു. തൊടുപുഴയിലെ വ്യാപാരസ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന 42 കാരനാണ് മരിച്ചത്.സമീപത്തെ ഗ്രാമീണമേഖലയിലാണ് ഇയാളും കുടുംബവും താമസിച്ചുവന്നിരുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചിക്തസയിലായിരുന്നു.സംഭവം മേഖലയിലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ ചൂടേറിയ ചർച്ചയായി മാറിയിട്ടുണ്ട്.കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ നേതാവ് തന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയെന്ന് ആരോപണവും ശക്തമായിട്ടുണ്ട്.
ഭരണകക്ഷിയുടെ തലപ്പത്തുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവും ഡ്രൈവറുടെ ഭാര്യയുമായുള്ള അടുത്ത ബന്ധം നാട്ടിൽ പാട്ടായിരുന്നു.യുവതി പാർട്ടി പ്രവർത്തകയും മഹിള വിഭാഗത്തിന്റെ ചുമതലക്കാരിയുമായിരുന്നെന്നും ഈ വഴിക്കാണ് അടുപ്പം ഉടലെടുത്തതെന്നും മറ്റുമാണ് നാട്ടിലെ അടക്കംപറച്ചിൽ.
നിലവിൽ സർക്കാർ വകുപ്പിൽ ഡയറക്ടർ ബോർഡ് സ്ഥാനം വഹിക്കുന്ന നേതാവ് ഇതെ വകുപ്പിന്റെ ചെയർമാൻ സ്ഥാനം സ്വപ്നം കണ്ട കഴിയവെയാണ് അവിഹിത ബന്ധം പുലിവാലായിമാറിയിട്ടുള്ളത്.
ആശുപത്രിയിൽ നിന്നും വിവരം ചോരാതിരിക്കാൻ നേതാവിന്റെ ശക്തമായ ഇടപെടലുണ്ടെന്നും ഡ്രൈവർക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്താൻ പോലും അടുപ്പക്കാർ തയ്യാറാവുന്നില്ലന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
രണ്ട് മക്കളുടെ പിതാവ് കൂടിയായ ഡ്രൈവറുടെ മരണം പ്രദേശവാസികളിൽ നേതാവിനോടുള്ള അമർഷം വർദ്ധിപ്പിച്ചിട്ടുണ്ട്.സംഭവത്തിൽ അന്വേഷണം നടത്തി യഥാർത്ഥ വസ്തുകരൾ വെളിച്ചത്തുകൊണ്ടുവരാൻ തയ്യാറാവണമെന്ന് കോൺഗ്രസ് പ്രദേശിക നേതൃത്വം അവശ്യപ്പെട്ടു.ഇക്കാര്യത്തിൽ പ്രതിഷേധ പരിപാടികൾക്കും പാർട്ടി രൂപം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.