- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിൽ കടുവാ സാന്നിദ്ധ്യം; കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് പഞ്ചായത്തിന്റെ ജാഗ്രതാ നിർദ്ദേശം
അടിമാലി ; കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിൽ കടുവ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നാട്ടുകാർ ഭീതിയിലാണ്. ഇന്നലെ മേഖലയിൽ രണ്ടിടത്ത് പുലി എത്തിയതായിട്ടാണ് വ്യക്തമായിട്ടുള്ളത്. ഉച്ചയോടെ കൊമ്പോടിഞ്ഞാൽ നോർത്ത് ഭാഗത്ത് തോപ്പിൽ സുഭാഷിന്റെ പുരയിടത്തിൽ കടുവയുടെ കാൽപ്പാട് കണ്ടിരുന്നു.
പിന്നാലെ കൊമ്പൊടിഞ്ഞാൽ സൗത്ത് ഭാഗത്ത് പുത്തൻപുരയിൽ ബേബിയുടെ പുരയിടത്തിൽ ഭാഗികമായി ഭക്ഷിച്ച നിലയിൽ നായുടെയും കാട്ടുപന്നിയുടെയും ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു.സമീപത്തെ പൊന്മുടി പ്ലാന്റേഷനിൽ നിന്നാവാം കടുവ എത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം.
പെട്ടമുടി ഭാഗത്ത് നേരത്തെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.ഇവിടെ എത്തിയ കടുവ കൊമ്പൊടിഞ്ഞാൽ മേഖലയിൽ എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് വനംവകുപ്പധികൃതരുടെ കണക്കുകൂട്ടൽ.ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥ സംഘം ലക്ഷ്യമിട്ടിട്ടുണ്ട്.
കൊമ്പൊടിഞ്ഞാൽ മേഖലയിൽ കടുവ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും നീരീക്ഷണത്തിനായി ഉടൻ ക്യാമറ സ്ഥിപിക്കുമെന്നും രാത്രിയിൽ പെട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസർ ജോജി ജെയിംസ് അറയിച്ചു.
കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് പഞ്ചായത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൊന്നത്തടി പഞ്ചായത്ത് അംഗം ബിന്ദു സാന്റി പറഞ്ഞു. വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ലേഖകന്.