കൽപറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവയെത്തിയെന്ന് സംശയം. എട്ടുമാസം പ്രായമുള്ള പശുവിനെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെയാണ് കൊന്നനിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്കു മാറ്റിയത്.