- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂതത്താൻകെട്ടിലെ കാൽപ്പാടുകൾ കടുവയുടേത്; രാത്രിയിൽ മുരൾച്ച കേട്ടതായി പ്രദേശവാസികൾ; ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കാൻ വനംവകുപ്പ്; നാട്ടുകാർ ഭീതിയിൽ
കോതമംഗലം :ഭൂത്താൻകെട്ടിൽ കടുവ സാന്നിദ്ധ്യം കണ്ടെത്തിയതോടെ നാട്ടുകാർ ഭീതിയിൽ. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും കൂട്ടിക്കൽ ഭാഗത്തെ ജനവാസ മേഖലയ്ക്ക് സമീപവുമാണ് കടുവ എത്തിയതായി സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രദേശത്ത് രാത്രികാലങ്ങളിൽ കടുവയുടെ മുരൾച്ച കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ കടുവ എത്തിയതായി സ്ഥിരീകരിച്ചത് പരക്കെ ആശങ്ക പരത്തിയിട്ടുണ്ട്. വനം വകുപ്പധികൃതർ പ്രദേശം സന്ദർശിക്കുകയും കാൽപാടുകൾ പരിശോധിച്ച് കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ക്യാമറ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. നേരത്തെ ഭൂതത്താൻകെട്ടിൽ പുലിയെ കണ്ടെത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. വനം വകുപ്പ് നേരത്തെ നടത്തിയ സർവ്വേയിൽ ഭൂതത്താൻകെട്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന വനമേഖലയിൽ പുലിയുടെയും കടുവയുടെയും സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.
മറുനാടന്‍ മലയാളി ലേഖകന്.