- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കാനുള്ള ബോധ പൂർവ്വമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നതായി ഭാരവാഹികൾ; സിഇഒയെ പുറത്താക്കിയിട്ടില്ലെന്നും വിശദീകരണം
തിരൂർ: തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കാനുള്ള ബോധ പൂർവ്വമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ശിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ പൂർണ്ണമായും സൗജന്യ ചികിത്സ നൽകും എന്നതാണ് ആദ്യം വന്ന വാർത്തയെന്നും ഒരു സ്വകാര്യ യൂ ട്യൂബ് ചാനലിനെതിരെ മലപ്പുറം എസ്. പി ക്ക് പരാതി നൽകിയിരുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഇപ്പോൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ മർദ്ദിച്ചു എന്നും , അദ്ദേഹത്തെ ജോലിയിൽ നിന്നു പുറത്താക്കി എന്നും മറ്റു വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ സെക്രട്ടറിയും സി. ഇ. ഒ യും തമ്മിലുണ്ടായ അസ്വാരസ്യം മാത്രമായിരുന്നു അത്. അവർ തമ്മിൽ പരസ്പരം രമ്യതയിലെത്തി സ്റ്റേഷനിൽ നിന്ന് പരാതി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറി മർദ്ദിച്ചു എന്ന് പൊലീസിന് നൽകിയ, പിൻവലിച്ച പരാതിയിൽ പോലും സി. ഇ. ഒ ഉന്നയിച്ചിട്ടില്ല. അതിന്റെ പേരിൽ സി. ഇ. ഒ യെ പുറത്താക്കി എന്ന വാർത്തയും വ്യാജമാണ്. അദ്ദേഹം ഇപ്പോഴും ഹോസ്പിറ്റലിൽ സേവനം ചെയ്യുകയാണ്.
ഇവിടെ അഴിമതി നടക്കുന്നു എന്നും സി. ഇ. ഒ എവിടെയും പറഞ്ഞിട്ടില്ല. ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് നീതീകരിക്കാനാവില്ല. ഇത് മാധ്യമ ധർമ്മത്തിന് യോജിച്ചതല്ല. ഇതിനെതിരെ സി. ഇ. ഒ ഹൈക്കോടതിൽ കേസ്സ് ഫയൽ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ സൃഷ്ടിച്ച് ജനകീയ പങ്കാളിത്തത്തോടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സഹകരണ സ്ഥാപനത്തിന്റെ സൽപേരിന് കളങ്കം വരുത്തുന്ന പ്രവർത്തനത്തിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്