- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാവിന്റെ രൂപം തകർത്ത മണിപ്പുരിലെ ഓർമ തേങ്ങലായി നമുക്ക് മുന്നിൽ; നരേന്ദ്ര മോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല; മണിപ്പുരിലെ പാപക്കറ സ്വർണക്കിരീടംകൊണ്ട് കഴുകിക്കളയാനാവില്ല: ടിഎൻ പ്രതാപൻ
തൃശൂർ: മണിപ്പുരിലെ പാപക്കറ സ്വർണക്കിരീടം കൊണ്ട് കഴുകിക്കളയാനാവില്ലെന്ന് സുരേഷ് ഗോപിയോട് ടി.എൻ. പ്രതാപൻ എംപി. തൃശൂർ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ച സംഭവത്തിലാണു പ്രതാപന്റെ വിമർശനം.
സുരേഷ്‌ഗോപിയും മറ്റും മണിപ്പുരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും പ്രതാപൻ പറഞ്ഞു. മണിപ്പുരിലെ പാപക്കറ സ്വർണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകർത്ത മണിപ്പുരിലെ ഓർമ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്ര മോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല.
മണിപ്പുർ വിഷയം പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരേ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷമുണ്ട്. ബിജെപിക്ക് മനഃപരിവർത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
Next Story



