- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി; സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് മരിച്ചത് പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ്
കോട്ടയം: സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ് (26) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.
പൂണെ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറിയതായിരുന്നു. ഇതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങുകയും പ്ലാറ്റ്ഫോമിനും ട്രയിനിനും ഇടയിൽ വീഴുകയുമായിരുന്നു. പൂണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു ദീപക്ക്.
Next Story



