- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് ചൊല്ലി; യുവതിയുടെ പരാതിയിൽ കേസ്
കൊച്ചി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ കേസെടുത്തു. മുത്തലാഖ് നിരോധന നിയമപ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വഴക്കാല സ്വദേശിനിയാണ് പരാതിക്കാരി.
2019 ഓഗസ്റ്റ് ഒന്നിനാണ് രാജ്യത്ത് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത്. മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്. പറവൂർ കുന്നുകര സ്വദേശിയായ ഭർത്താവിനും ഭർതൃമാതാവിനും എതിരെയാണ് കേസ്. വിദേശത്തുള്ള ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. 2017ലായിരുന്നു വിവാഹം.
ഭർത്താവിനും ഭർതൃമാതാവിനുമെതിരെ യുവതിയെ മാനസികമായി പീഡിപ്പിച്ചതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Next Story