- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സരാഘോഷങ്ങൾക്ക് ലഹരി കൂട്ടാൻ എത്തിച്ചത് പന്ത്രണ്ട് ലക്ഷം രൂപയുടെ സിന്തറ്റിക്ക് മയക്കുമരുന്ന്; വാഹനപരിശോധനയ്ക്കിടയിൽ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
ചൂണ്ടൽ:പുതുവത്സരാഘോഷങ്ങൾക്ക് ലഹരി കൂട്ടാനെത്തിച്ച മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ.പന്ത്രണ്ട് ലക്ഷം രൂപയുടെ എം.ഡി.എം.എ.യുമായി കണ്ടാണശ്ശേരി രാമനത്ത് വീട്ടിൽ അഫ്സൽ (28), മറ്റം എളവള്ളി പുഴങ്ങര ഇല്ലത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്.കുന്നംകുളം പൊലീസ് ചൂണ്ടലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ലഹരിക്കടത്തുകാർക്ക് പിടി വീണത്. പുതുവത്സരാഘോഷത്തിനായി ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് ഇവർ വിൽക്കാനായി എത്തിച്ചത്.
ഒന്നാംപ്രതിയായ അഫ്സൽ മുമ്പ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ, എസ്ഐ.മാരായ രാജീവ് പി.ആർ., ഷക്കീർ അഹമ്മദ്, സുകുമാരൻ കെ.എൻ., സി.പി.ഒ.മാരായ രവി സി., ജോഷി ജോസഫ്, റെജിൻദാസ് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ