- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ഏഴുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി.
ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ആഴ്ചയ്ക്കിടെ വയറുവേദനയെ തുടർന്ന് മൂന്നുതവണ യുവതി ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽനിന്നുണ്ടായ ചികിത്സാപിഴവാണ് കുഞ്ഞു മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
Next Story