തിരുവനന്തപുരം: പിണറായി വിജയൻ എല്ലാ കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകൾ ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് നോക്കിനിൽക്കെയാണ് പിണറായി വിജയന്റെ ഗൺമാനും അംഗരക്ഷകരും ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുന്നത്. മുദ്രാവാക്യം വിളിച്ച രണ്ട് കെ.എസ്.യു നേതാക്കളെ ലോക്കൽ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകൾ അഴിഞ്ഞാടിയത്.

പൊലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗൺമാന്മാരും. ഇതിൽ ഓരോരുത്തരുടേയും ക്രിമിനൽ പശ്ചാത്തലം ഞങ്ങൾക്ക് വ്യക്തമായി അറിയാം.

കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുണ്ടായിസം കാണിച്ചാൽ അതേരീതിയിൽ പ്രതികരിക്കും. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.