- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പിണറായിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ രാത്രിയിൽ സംസാരിക്കാറുണ്ടെന്ന് വി.ഡി.സതീശൻ; എല്ലാ കേസിലും മുരളീധരനാണ് ഒത്തുതീർപ്പ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം
തിരുവനന്തപുരം: കേന്ദ്രത്തിലെ സംഘ്പരിവാർ നേതൃത്വവും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരനാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി വി. മുരളീധരൻ രാത്രിയിൽ സംസാരിച്ചാണ് ഒത്തുതീർപ്പുണ്ടാക്കുന്നതെന്നും സതീശൻ ആരോപിച്ചു.
എല്ലാ കേസിലും മുരളീധരനാണ് ഒത്തുതീർപ്പ് ഉണ്ടാക്കുന്നത്. പിണറായിക്കെതിരെ ഏത് കേന്ദ്ര ഏജൻസി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീർപ്പിൽ എത്തിക്കും. പകരം മുരളീധരന്റെ വലംകൈയായ കെ. സുരേന്ദ്രനെ കുഴൽപ്പണ കേസിൽ നിന്ന് രക്ഷപ്പെടുത്തി. അതിലും വി. മുരളീധരനായിരുന്നു ഇടനിലക്കാരനെന്ന് സതീശൻ ആരോപിച്ചു.
പകലൊന്നും രാത്രി മറ്റൊന്നും പറയുന്ന ആളാണ് മുരളീധരനെന്നും തങ്ങൾക്ക് ഒറ്റ അഭിപ്രായമേ ഉള്ളൂവെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Next Story