തിരുവനന്തപുരം: വയനാട്ടിൽ ആദ്യ മത്സരത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്നും വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതമെന്നും വി.ഡി സതീശൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകുമെന്നും രാഹുലിനൊപ്പമുള്ള പ്രിയങ്കയുടെ ചിത്രസഹിതം അദ്ദേഹം കുറിച്ചു.