- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേന്ദ്രനെതിരായ കേസ് ബിജെപിക്ക് എതിരായ ഗൂഢാലോചന; സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിന്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് മുരളീധരൻ പറഞ്ഞു.
സിപിഎം നേതാവ് ലഹരി കടത്തിൽ കുടുങ്ങിയ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് മാധ്യമ ശ്രദ്ധ തിരിക്കാനാണ്. സിപിഎമ്മിന്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കേരള സമൂഹത്തിന് മുന്നിൽ വിലപോവില്ല. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സംസ്ഥാന അധ്യക്ഷനെ വേട്ടയാടാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story