- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് താൻ രാമകൃഷ്ണ മിഷനിലെ സന്യാസി അല്ലല്ലോ എന്ന് മറുചോദ്യം; ആറ്റിങ്ങലിൽ പ്രവർത്തിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം അനുസരിച്ച്; ആറ്റിങ്ങലിലെ മത്സര സൂചന നൽകി കേന്ദ്രമന്ത്രി
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥിയായി വി മുരളീധരൻ മത്സരിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കുമെന്ന ശക്തമായ സൂചന നൽകി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തന്നെ രംഗത്തു വന്നു.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ആറ്റിങ്ങലിൽ പ്രവർത്തിച്ചുവരികയാണെന്ന് സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. എന്നാൽ, മത്സരിക്കുന്നത് എവിടെയാണെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ എംപിയാണ് വി. മുരളീധരൻ.
മത്സരിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് താൻ രാമകൃഷ്ണമിഷനിലെ സന്യാസി അല്ലല്ലോ എന്നായിരുന്നു മറുചോദ്യം. കോൺഗ്രസിന്റെ അടൂർ പ്രകാശ് ആണ് നിലവിൽ മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡോ. എ. സമ്പത്തിൽനിന്ന് അടൂർ പ്രകാശ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
ശോഭാ സുരേന്ദ്രനായിരുന്നു കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി. 38,000ത്തിലേറെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് മണ്ഡലം പിടിച്ചത്. മൂന്നാമതുള്ള ശോഭാസുരേന്ദ്രൻ ഇവിടെ 2,48,000ത്തിലേറെ വോട്ടുകൾ ഇവിടെ നേടിയിരുന്നു.