- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തു പ്രഹസനമാണ് സജീ?'
കോഴിക്കോട്: സജി ചെറിയാൻ ബിഷപ്പുമാരെ അവഹേളിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും നടത്തിയ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ അരമനകളിൽ കയറിയിറങ്ങുന്ന സജി ചെറിയാൻ നടത്തിയ പ്രസ്താവന കണ്ടപ്പോൾ ചോദിക്കാൻ തോന്നിയത് 'എന്തു പ്രഹസനമാണ് സജീ?' എന്നാണ്.
അധിക്ഷേപിക്കുന്നവർക്കും അസഭ്യം പറയുന്നവർക്കും പിണറായി സർക്കാരിൽ അംഗീകാരം കിട്ടുമെന്നു വിഎൻ വാസവനു പുതിയ വകുപ്പു കിട്ടിയപ്പോൾ സജി ചെറിയാനു തോന്നിക്കാണും. പഴയകാലത്തെ 'ആർഷോ'യാണ് സജി ചെറിയാനെന്നും വി മുരളീധരൻ പറഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷമുള്ള ആറ് സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ്. ക്രൈസ്തവ സമുദായമാകെ ബിജെപിക്കെതിരാണ് എന്ന് സജി ചെറിയാൻ കരുതുന്നുണ്ടെങ്കിൽ അത് വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുരളീധരൻ പറഞ്ഞു.
ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ് അയോധ്യയിലെ രാമക്ഷേത്രം. പറഞ്ഞതെല്ലാം ചെയ്തുകാണിച്ച ചരിത്രമാണു മോദിക്കുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും ക്ഷേത്രം പണിതതു കൊണ്ടല്ല ജനങ്ങൾ ബിജെപിക്കു വോട്ടു ചെയ്തത്. രാമക്ഷേത്രം മാത്രമല്ല തെഞ്ഞെടുപ്പിലെ വിഷയം. രാജ്യത്ത് ഒന്നടങ്കം നടപ്പാക്കിയ വികസനകാര്യങ്ങളാണു പ്രധാനമായും ചർച്ചയാവുക. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണെന്നും മുരളീധരൻ പറഞ്ഞു
ഹിന്ദു ക്ഷേത്രത്തിൽ ആര് പോകണമെന്ന് തീരുമാനിക്കേണ്ടത് ഹിന്ദുക്കളാണ്. അല്ലാതെ സമസ്തയല്ല സമസ്തയല്ല. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയിൽ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി മുരളീധരൻ പറഞ്ഞു. സിൽവർ ലൈനിന്റെ നിലപാടിൽ റെയിൽവേ നേരത്തെ നിലപാട് അറിയിച്ചതാണ്. കേരളത്തിലെ വേഗതയേറിയ സർവീസ് വന്ദേഭാരതിലൂടെ സാധിക്കും. ഇത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ട് ഒരു റെയിലും കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.