- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് ട്രെയിനിൽ വാതകച്ചോർച്ച; മറ്റൊരു ബോഗിയിലേക്ക് മാറ്റി
കൊച്ചി: തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് ട്രെയിനിൽ വാതകച്ചോർച്ച. ആലുവ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ 23 മിനിറ്റിന് ശേഷം യാത്ര പുറപ്പെട്ടു. സി-5 കോച്ചിലാണ് എസിയിൽ നിന്നുള്ള വാതകം ചോർന്നത്. പുക ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി.
യാത്രക്കാർക്ക് ആരോഗ്യപ്രശ്നങ്ങളില്ല. രാവിലെ 8.30 ഓടെയാണ് സംഭവം. എറണാകുളം നോർത്ത് പിന്നിടുന്നതിന് പിന്നാലെയാണ് വെളുത്ത നിറത്തിലുള്ള വാതകം ശ്രദ്ധയിൽപ്പെട്ടത്. പ്രശ്‌നം പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story