- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിപ്പെരിയാർ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ; ഐ.പി.എസ് ഉദ്യോഗസ്ഥൻ തലവനായി പ്രത്യേക സംഘം അന്വേഷിക്കണം എന്ന് ആവശ്യം
കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ. ഐ.പി.എസ് ഉദ്യോഗസ്ഥൻ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ അന്വേഷണ സംഘത്തിൽനിന്നുണ്ടായി. തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ യഥാസമയം സംഭവസ്ഥലത്ത് എത്തിയില്ല. തെളിവുകൾ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയില്ല. ഡി.എൻ.എ തെളിവുകൾ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം അന്വേഷണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കട്ടപ്പന അഡീ. സെഷൻസ് കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ പിതാവും സർക്കാറും നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ട്.
2021 ജൂൺ 30നാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ വെറുതെവിട്ടെങ്കിലും തെളിവ് ശേഖരണത്തിലടക്കം അന്വേഷണ സംഘം വീഴ്ചവരുത്തിയതായി വിചാരണ കോടതി പരാമർശിച്ചിരുന്നു.
മറുനാടന് ഡെസ്ക്