- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെൺമാന്തറ ബാബു സ്ഥിരം പ്രശ്നക്കാരൻ
കട്ടപ്പന: ഇടുക്കിയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ മാധ്യവയസ്‌കൻ വെട്ടിക്കൊലപ്പെടുത്തിയത് ലഹരിയിൽ. കാക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് മരിച്ചത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത് സാഹസികമായാണ്. സുബിനെ വെട്ടിയശേഷം ബാബു വീടിനുള്ളിൽ ഒളിച്ചു. പിടികൂടാൻ എത്തിയ പൊലീസിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ എസ്‌ഐ ഉദയകുമാറിന്റെ കൈക്കും പരിക്കേറ്റു. ലിബിയയാണ് സുബിന്റെ ഭാര്യ. ഏകമകൾ: എസ്സ.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠത്താണ് സംഭവം നടന്നത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു സുബിൻ. സമീപത്തെ വീട്ടിൽ താമസിക്കുന്ന ബാബു അക്രമകാരിയും ലഹരിക്കടിമയുമാണ്. വാക്കുതർക്കത്തിനൊടുവിൽ ബാബു കോടാലി ഉപയോഗിച്ച് സുബിനെ മാരകമായി ശരീരമാസകലം വെട്ടുകയായിരുന്നു. ഉടനെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പൊലീസിൽ ലഭിച്ചിട്ടുള്ളതാണ്. കട്ടപ്പന പൊലീസ് തുടർനടപടി സ്വീകരിച്ചു.