തിരുവനന്തപുരം: ജന്മനായുള്ള അസുഖം മൂലം നട്ടെല്ല് വളഞ്ഞ ഫാത്തിയയ്ക്ക് ഇനി നിവർന്ന് നടക്കാം. നവകേരള സദസ്സിലെ ഇടപെടൽ മൂലം കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായ വിവരം മന്ത്രി വീണാ ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാൽ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസ്സിൽ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കൾ ഈ പ്രശ്നം ഉന്നയിക്കുന്നതെന്നും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പ്

നവകേരള സദസ്സിന്റെ പ്രാധാന്യത്തെ കുറിച്ചോ, ഇതിനെ തടയാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചോ കുഞ്ഞു ഫാത്തിമക്ക് ഒന്നുമറിയില്ല. പക്ഷേ യാത്ര തിരുനന്തപുരത്ത് അവസാനിക്കുമ്പോൾ ഒന്നറിയാം, കുഞ്ഞു ഫാത്തിമക്ക് ഇനി നിവർന്ന് നടക്കാം.

ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായ എപിഫൈസിയൽ ഡിസ്പ്ലേസിയയാണ് (ലുശുവ്യലെമഹ ഉ്യുെഹമശെമ). അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് (ടരീഹശീശെ)െ എന്ന അസുഖം ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ട് ശ്വാസകോശ സംബന്ധമായതും നാഡീ സംബന്ധമായതുമായ വൈകല്യങ്ങൾ ഉണ്ടാവാനുമുള്ള സാധ്യതയുമുണ്ടായിരുന്നു.

ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാൽ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസ്സിൽ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കൾ ഈ പ്രശ്നം ഉന്നയിക്കുന്നത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.

എപിഫൈസിയൽ ഡിസ്പ്ലേസിയ (ടുീിറ്യഹീലുശുവ്യലെമഹ ഉ്യുെഹമശെമ) എന്ന വളരെ അപൂർവ ജനിതക രോഗം അസ്ഥികളുടെ വളർച്ചയെ ബാധിക്കുന്ന ഒന്നാണ്. ഇത് സാധാരണ കുട്ടികളിൽ കാണുന്ന മറീഹലരെലി േശറശീുമവേശര രെീഹശീശെന്റൈ ചികിത്സയേക്കാൾ ബുദ്ധിമുട്ടുള്ളതും സങ്കീർണതകൾ നിറഞ്ഞതുമാണ്. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞു ഫാത്തിമ സുഖം പ്രാപിച്ചു വരുന്നു.

ഡോ. ആട സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ, ഡോ. കൃഷ്ണകുമാർ, ഡോ. അനന്തു എന്നീ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരും, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ബാബുരാജിന്റെ നേതൃത്വത്തിൽ ഡോ. ബിന്ദു, ഡോ. സുനിൽ കുമാർ, ഡോ. സെലീന, ഡോ. അഞ്ജു എന്നിവരും, സ്റ്റാഫ് നേഴ്സുമാരായ സരിത, ദീപ്തി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.