- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം പിടിക്കാമെന്ന് മോദിയുടെ ആഗ്രഹമാകാം; നേതാക്കൾ ആഗ്രഹം പറയുക സ്വാഭാവികം: വെള്ളാപ്പള്ളിയുടെ പ്രതികരണം
ആലപ്പുഴ: കേരളത്തിൽ ബിജെപി അധികാരത്തിലേറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം പിടിക്കാമെന്ന് മോദിയുടെ ആഗ്രഹമാകാമെന്നും നേതാക്കൾ അവരുടെ ആഗ്രഹം പറയുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പ്രതികരിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാർ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
''സംഘപരിവാറിൽ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താൽക്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്.''
മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് ഡെസ്ക്