- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു വേണു ഗോപൻ അന്തരിച്ചു
ആലപ്പുഴ: പ്രശസ്ത സിനിമാ സംവിധായകൻ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡ് രാമാട്ട് യു.വേണു ഗോപൻ (67)അന്തരിച്ചു. സംവിധായകൻ പി. പത്മരാജന്റെ കൂടെ 10 വർഷം സഹസംവിധായകൻ ആയി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് ആദ്യ സിനിമ.
ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ഭാര്യ: ലത വേണു. മക്കൾ: ലക്ഷ്മി (നിഷ്, തിരുവനന്തപുരം), വിഷ്ണു ഗോപൻ (എഞ്ചിനീയർ) മരുമകൻ: രവീഷ്. സംസ്‌കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ.
Next Story