- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണ്ണാർക്കാട് താലൂക്ക് സർവേയർ പിസി രാമദാസിനെ കുടുക്കി പാലക്കാട് വിജിലൻസ്
പാലക്കാട് : പാലക്കാട്ട് താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെയിൽ വിജിലൻസിന്റെ പിടിയിൽ. നാൽപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മണ്ണാർക്കാട് താലൂക്ക് സർവേയർ പി.സി.രാമദാസ് (ഗ്രേഡ് വൺ) അറസ്റ്റിലായത്. പാലക്കാട് വിജിലൻസ് സംഘത്തിന്റെ ഓപ്പറേഷനിലാണ് അറസ്റ്റ്.
ആനമൂളിയിലെ പത്ത് സെന്റ് സ്ഥലത്തിന്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയുടെ കയ്യിൽ നിന്നും പണം വാങ്ങുന്നതിനിടയിലാണ് പിടിവീണത്. 50,000 രൂപയായിരുന്നു ഇയാൾ കൈക്കൂലി ചോദിച്ചിരുന്നത്. നാൽപ്പതിനായിരം രൂപയാണ് നൽകിയത്. ഇതു വാങ്ങുന്നതിനിടെയാണ് പിടിവീണത്. വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.
പിന്നീട് വിലപേശി 60,000 ലും തുടർന്ന് 50,000 ലുമെത്തി. ഒടുവിൽ 40,000 രൂപയെങ്കിലും തന്നാൽ ഇടപാട് ശരിയാക്കാമെന്ന് സർവേയർ അറിയിച്ചു. തുടർന്ന് വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കൽപ്പടിയിൽ വച്ചാണ് സർവേയർ രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.