പത്തനംതിട്ട: കഴിഞ്ഞ ദിവസം അച്ചൻകോവിലാറ്റിൽ ഓമല്ലൂർ ആറാട്ടു കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാര്യാപുരം മുത്തൻകുഴി ആശാരി മേമുറിയിൽ വിഷ്ണു ഭവൻ രാജേന്ദ്രന്റെ മകൻ വി.ആർ. വിഷ്ണുവിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിഷ്ണുവിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. രാത്രി വൈകി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച അഗ്നിരക്ഷ സേനയുടെ സ്‌കൂബ ടീം നടത്തിയ തെരച്ചിലിൽ രാവിലെ 9.45 ഓടെ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ വാര്യാപുരം മേലേഭാഗത്തെ വീട്ടിൽ പൊതുദർശനത്തിനെത്തിക്കും. സംസ്‌കാരം 1.30 ന് പുളിമൂടുള്ള വീട്ടുവളപ്പിൽ നടക്കും. അമ്മ: അമ്പിളി. സഹോദരി: ദീപ്തി. സഹോദരി ഭർത്താവ്: കരൺ.