- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷു ബംപർ അടിച്ചത് ആർക്ക്? ഒന്നാം സമ്മാനമായ 12 കോടി VE 475588 എന്ന ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരുകോടി വീതം ആറുപേർക്ക്
തിരുവനന്തപുരം: വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VE 475588 എന്ന നമ്പർ ടിക്കറ്റിനാണ്. മറ്റു സീരിസുകളിലെ ഇതേ നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.
രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ആറ് പേർക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക. രണ്ടാം സമ്മാനം നേടിയ നമ്പറുകൾ ഇവയാണ്: VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218
VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് സീരീസുകളിലായാണ് ടിക്കറ്റുകൾ. മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം 5 ലക്ഷം, അഞ്ചാം സമ്മാനം രണ്ട് ലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റ് വില.
12 കോടിയുടെ 10% ഏജൻസി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ജേതാവിന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.
മറുനാടന് മലയാളി ബ്യൂറോ