കോഴിക്കോട്: കിണര്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു. കൊടുവള്ളി മുന്‍സിപ്പാലിറ്റി നാലാം ഡിവിഷനിലെ താമസക്കാരനായ പൊയില്‍അങ്ങാടി ഓടര്‍പൊയില്‍ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനാല്‍ വീടും അപകട ഭീഷണിയിലാണ്. വെട്ടുകല്ലുകൊണ്ട് കെട്ടിയ 16 കോല്‍ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടര്‍ ഉള്‍പ്പെടെയാണ് താഴേക്ക് താഴുന്നുപോയത്.