- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി എംബി രാജേഷിന്റെ ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് മാർച്ച് നടത്തി
പാലക്കാട്: ബാർകോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എംബി രാജേഷിന്റെ പാലക്കാട്ടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. എംഎൽഎ ഓഫീസിലേക്ക് നടന്ന പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ചു.
കുറ്റനാട് - തൃത്താല റോഡ് പ്രവർത്തകർ ഉപരോധിച്ചു. റോഡിൽ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് വലിച്ചെടുത്തു വാഹനത്തിൽ കയറ്റി. പൊലീസിനെതിരേ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പൊലീസ് പ്രവർത്തകരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. യൂത്ത്കോൺഗ്രസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മന്ത്രി രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പ്രവർത്തകരെ പൊലീസ് അറസ്ററ് ചെയ്തു നീക്കി. അതിനിടയിൽ സർക്കാർ ബാർകോഴയിൽ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് മേധാവി എസ്‌പി മധുസുദനനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം എക്‌സൈസ് മന്ത്രി ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി.