മാനന്തവാടി: തിരുനെല്ലി അരണപ്പാറയില്‍ കാട്ടാനയുടെ ആക്രമണം. വീട്ടുമുറ്റത്തു ഗൃഹനാഥനുനേരെ ഒറ്റയാന്‍ പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈ കൊണ്ട് ബൈക്ക് അടിച്ചു തെറിപ്പിച്ചു. അരണപ്പാറയിലെ കെ.ബി.ഹംസയുടെ വീട്ടുമുറ്റത്താണു കഴിഞ്ഞദിവസം രാത്രി കാട്ടാനയെത്തിയത്.

ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ കാട്ടാന പാഞ്ഞടുത്തുവെന്നു ഹംസ പറഞ്ഞു. മുറ്റത്ത് ബൈക്ക് ഉണ്ടായതു കൊണ്ടാണു രക്ഷപ്പെട്ടത്. ആന തുമ്പിക്കൈ കൊണ്ട് ബൈക്ക് അടിച്ചു തെറിപ്പിച്ചു. ഉടനെ അപ്പപ്പാറ ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചു. വനപാലകര്‍ എത്തിയാണ് ആനയെ തുരത്തിയത്. ഈ സ്ഥലത്ത് കാട്ടാനശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.