- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യാത്രയ്ക്കിടെ കെ.എസ്.ആര്.ടി.സി ബസ്സിന് തീ പിടിച്ചു; എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ച് ബസ് നിര്‍ത്തിച്ചു
തൃശ്ശൂര്‍: ഗുരുവായൂരില്‍ യാത്രയ്ക്കിടെ കെ.എസ്.ആര്.ടി.സി ബസ്സിന് തീ പിടിച്ചു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണച്ചു. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.
Next Story