- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ സൗദിയിൽ വിദേശികൾക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവിയിൽ വർദ്ധനവ്; വിദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി
സൗദിഅറേബ്യയിൽ വിദേശികൾക്കും ആശ്രിത വിസയിലുള്ളവർക്കും ഏർപ്പെടുത്തിയ ലെവിയിൽ ഇന്ന് മുതൽ വർധനവ്.നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സ്വദേശി-വിദേശി അനുപാതത്തിന് വിധേയമായാണ് വർധന.
സൗദികളേക്കാൾ വിദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്. സ്ഥാപനങ്ങളിൽ സൗദി ജീവനക്കാർ കൂടുതലാണെങ്കിൽ ഒരു വിദേശിക്ക് അഞ്ഞൂറ് റിയാൽ അടച്ചാൽ മതി. അടുത്ത വർഷവും ഇതേ അനുപാതത്തിൽ വർധനവുണ്ടാകും.
വിദേശി ജീവനക്കാർക്കൊപ്പം ഇവരുടെ ആശ്രിതർക്കും ലെവിയടക്കണം. 2017 ജൂലൈ ഒന്നു മുതലാണ് സൗദിയിൽ ആശ്രിത ലെവി നിലവിൽവന്നത്. ആശ്രിതർക്ക് മാസത്തിൽ 100 റിയാലായിരുന്നു അന്ന് ലെവി സംഖ്യ. ഈ വർഷം ഇരുന്നൂറായിരുന്നു. ജനുവരി ഒന്നുമുതൽ ഇത് മുന്നൂറാകും.
Next Story