ബൈസൈക്കി ഷെയറിങ് ലൈസൻസിനായും പേഴ്‌സൺ മൊബിലിറ്റി ഡിവൈസുകൾ ഷെയറിങായി ഉപയോഗിക്കോണ്ടവർക്ക് വേണ്ട ലൈസൻസിനായും ഇന്ന് മുതൽ അപേക്ഷിക്കാവുന്നതാണെന്ന് ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. അഥോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‌കേണ്ടത്. അവസാന തീയതി ഫെബ്രുവരി 11 വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

സാന്റ് ബോക്‌സ് ലൈസൻസ്, ഫുൾ ലൈസൻസ് എന്നിങ്ങനെയായിരിക്കും ലൈസൻസ് അധികൃതർ നല്കുക. സാൻഡ്‌ബോക്‌സ് ലൈസൻസുകൾ നൽകപ്പെട്ട ഓപ്പറേറ്റർമാർക്ക് തങ്ങളുടെ പ്രവർത്തന രീതി നിരിക്ഷിക്കപ്പെടുന്ന സംവിധാനം ഉണ്ടായിരിക്കും. വലിയ പ്രവർത്തനങ്ങൾക്കായി പൂർണ്ണ ലൈസൻസുകളെ പരിഗണിക്കുന്നതിനു മുമ്പ് അവരുടെ പ്രവർത്തനങ്ങളും റെഗുലേറ്ററിക്ക് വിലയിരുത്താൻ കഴിയും.കഴിഞ്ഞ വർഷം സാന്റ് ബോക്‌സ് നല്കിയവർക്ക് ഇത്തവണ ഫുൾ ലൈസൻസിലേക്ക് മാറ്റാനുള്ള അപേക്ഷയും ഇതിനൊപ്പം നല്കാം.

ബൈസൈക്കിളുകൾ പോലെ പേഴ്സണൽ മൊബൈലിറ്റി സർവ്വീസുകളും പൊതുജനങ്ങൾക്ക് ഷെയറിങായി ലഭ്യമാക്കാൻ തീരുമാനം ആയിരുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ ഗാതഗതത്തിനായി പൊതുജനങ്ങൾക്ക് പിഎംഡി സർവ്വീസുകളും ലഭ്യമായി തുടങ്ങും.