- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരനെ വലയിലാക്കി സിബിഐ; പ്രതി പിടിയിലായത് ജാര്‍ഖണ്ഡില്‍ നിന്ന്; കേസിലെ ഏഴാമത്തെ അറസ്റ്റ്
ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍, മുഖ്യപ്രതിയെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. അമന്‍ സിങ് എന്ന പ്രതിയാണ് പിടിയിലായത്.
അമന്‍ സിങ്ങാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരന്‍ എന്ന് സിബിഐ പറയുന്നു. കേസുമായി ബന്ധപ്പെട്ട സിബിയുടെ ഏഴാമത്തെ അറസ്റ്റാണിത്. ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് സ്വകാര്യ സ്‌കൂള്‍ ഉടമയെ ആറാമത്തെ പ്രതിയായി അറസ്റ്റ് ചെയ്തിരുന്നു. ജയ് ജല്‍റാം സ്‌കൂളിന്റെ ഉടമ ദീക്ഷിത് പട്ടേലിനെയാണ് അറസ്റ്റ് ചെയ്തത്. 27 നീറ്റ് മത്സരാര്‍ഥികളില്‍ നിന്ന്് 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ഇയാള്‍ വാങ്ങിയതായി തെളിഞ്ഞിരുന്നു. പരീക്ഷയിലെ സ്‌കോര്‍ മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്.
ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയുമടക്കം നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായവരില്‍ ജയ് ജലറാം സ്‌കൂള്‍ പ്രിസന്‍സിപ്പലും ഫിസിക്സ് അധ്യാപകനും ഉള്‍പ്പെടുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രസിന്‍സിപ്പല്‍, വൈസ് പ്രസിന്‍സിപ്പല്‍ എന്നിവരും ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാക്രമക്കേടില്‍ ജൂണ്‍ 23-ന് കേസെടുത്ത സി.ബി.ഐ. 27-നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാണ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം.
നീറ്റ് യു.ജി. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ. കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി. 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി. 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതരുടെപേരില്‍ കേസെടുത്തത്. പരീക്ഷാ നടത്തിപ്പും ഗൂഢാലോചനയുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനും സി.ബി.ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മേയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണമുയര്‍ന്നതോടെയാണ് അന്വേഷണത്തിന് നിര്‍ബന്ധിതമായത്. ഇതിന്റെ തുടര്‍ച്ചയായി നീറ്റ് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ. നടത്തുന്ന മറ്റുപരീക്ഷകളും മാറ്റിവെക്കേണ്ടിവന്നിരുന്നു.