- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന് നഴ്സിങ് ഓഫീസറെ മര്‍ദ്ദിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍; അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന് നഴ്സിങ് ഓഫീസറെ മര്‍ദ്ദിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂടെ വന്നയാള്‍ നഴ്സിംങ് ഓഫീസറെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവിനെ മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തു. തൃക്കലങ്ങോട് മുന്‍ പഞ്ചായത്ത് അംഗവും മുസ്ലീംലീഗ് പ്രാദേശിക നേതാവുമായ ഹാജിയാര്പടി എടാലത്ത് അബ്ദുല്‍ സലാം (53)നെയാണ് അറസ്റ്റ് ചെയ്തത്.
2024 സെപ്തംബര്‍ 25നാണ് കേസിന്നസ്പുദമായ സംഭവം. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കാരക്കുന്ന് സ്വദേശിനിയുടെ കൂടെയാണ് സലാം ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ ഇദ്ദേഹത്തോട് ഇഞ്ചക്ഷന് എടുക്കുന്നതിനും പരിശോധനക്കുമായി രോഗിയെ മറ്റൊരു ബെഡിലേക്ക് മാറ്റണമെന്ന് നഴ്സ് ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ സലാം നഴ്സിംങ് ഓഫീസറെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. അപമര്യാദയായി പെരുമാറുകയും കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. എഎസ്ഐ ഇ രാജീവ്, സീനിയര്‍ സിപിഒ എന്നിവരാണ് കേസന്വേഷണം നടത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സലാം മഞ്ചേരി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ