- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ചിത്രം വെന്റിലേറ്ററിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന സംശയത്തില്‍ പിടിയിലായി; പൊലീസ് കേസില്‍ മനംനൊന്ത് ആത്മഹത്യ; ഡി.വൈ.എസ്. പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
യുവാവിന്റെ ദുരൂഹ മരണം അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
മലപ്പുറം: പൊന്നാനി പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയെക്കുറിച്ച് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. അന്വേഷണ റിപ്പോര്‍ട്ട് കാലതാമസമില്ലാതെ ഹാജരാക്കണമെന്നും കമ്മീഷന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പൊന്നാനി പള്ളപ്രം സ്വദേശിയാണ് 2023 ജനുവരി 9 ന് ആത്മഹത്യക്ക് ശ്രമിച്ചതും തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചതും. വീട്ടിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ചിത്രം വെന്റിലേറ്ററിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന സംശയത്തിലാണ് പള്ളപ്രം സ്വദേശി ശിവരാജിനെ പൊന്നാനി പോലീസ് പിടികൂടിയത്.
ചിത്രം കണ്ടെത്താനായി ശിവരാജിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. എന്നാല്‍ അത്തരം ഒരു ദൃശ്യം ഇയാളുടെ ഫോണിലുണ്ടായിരുന്നില്ല. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് ജനുവരി അഞ്ചിന് വൈകിട്ട് ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് 29/2023 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ജനുവരി ഒമ്പതിനു ശിവരാജ് വിഷം കഴിച്ചു. ചികിത്സയിലിരിക്കെ ജനുവരി 14 ന് മരിച്ചു. ശിവരാജിനെതിരായി പൊന്നാനി പോലീസ് രജിസ്റ്റര്‍ ചെയ്ത 29/2023 നമ്പര്‍ കേസ് ദുരൂഹമാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. തുടര്‍ന്നാണ് 29/2023 നമ്പര്‍ കേസ് പുനരന്വേഷിക്കാന്‍ കമ്മീഷന് ഉത്തരവിട്ടത്.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ