- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെല്ലുവിളിയെ അനയാസം അതിജീവിച്ച സിദ്ദിഖ്; ജോയ് മാത്യുവിനും ജയം; അമ്മയില്‍ ലാലും സിദ്ദിഖും ഉണ്ണി മുകുന്ദനും താക്കോല്‍ സ്ഥാനങ്ങളില്‍
കൊച്ചി: മലയാള സിനിമ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നടന് സിദ്ദിഖ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സിദ്ദിഖ് താര സംഘടനയുടെ താക്കോല്‍ സ്ഥാനാത്ത് എത്തുന്നത്. ജഗദീഷും ജയന് ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരാകും. നടന് ബാബുരാജിനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ തിരഞ്ഞെടുത്തത്.
അമ്മയുടെ മൂന്ന് വര്‍ഷത്തില്‍ ഒരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. കടുത്ത മത്സരമായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്നത്.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്, സിദ്ദിഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. സിദ്ദിഖിന് പിന്നില്‍ കുക്കുപരമേശ്വരന്‍ രണ്ടാമത് എത്തി. 25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 1994ല്‍ അമ്മയ്ക്ക് രൂപം നല്കിയതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ബാബു നേതൃത്വത്തിലുണ്ടായിരുന്നു.
പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയെങ്കിലും സഹപ്രവര്‍ത്തകരിടപെട്ട് പിന്തിരിപ്പിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സഹപ്രവര്‍ത്തകരുടെ സ്നേഹത്തിന് വഴങ്ങുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന് ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും, ജോയിന്റ് സെക്രട്ടറി തിരഞ്ഞെടുപ്പിലേക്ക് അനൂപ് ചന്ദ്രന്, ബാബുരാജ് എന്നിവരുമാണ് മത്സരിച്ചത്. ട്രഷററായി ഉണ്ണി മുകുന്ദനേയും തിരഞ്ഞെടുത്തു. അതായത് അമ്മയുടെ താക്കോല്‍ സ്ഥാനം മോഹന്‍ലാലും സിദ്ദിഖും ഉണ്ണി മുകന്ദനും നല്‍കുകയാണ് നടി-നടന്മാര്.
എക്സിക്യൂട്ടീവില്‍ ജോയ് മാത്യുവും മികച്ച വോട്ടുമായി അമ്പരപ്പിക്കുന്ന വിജയം നേടി. 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശ ശരത്തും ഹണി റോസുമാണ് തോറ്റത്.
പുതിയ ഭാരവാഹികള്‍ ഇവര്‍:
മോഹന്‍ ലാല്‍ - പ്രസിഡന്റ് (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)
സിദ്ദീഖ് - ജനറല്‍ സെക്രട്ടറി, വോട്ട് - 157
(പരാജയപ്പെട്ടത് - കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍)
ട്രഷറര്‍- ഉണ്ണി മുകുന്ദന് (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)
വൈസ് പ്രസിഡന്റുമാര്‍ - ജഗദീഷ്, ജയന് ചേര്‍ത്തല - വോട്ട് - 245, 215. (പരാജയപ്പെട്ടത് മഞ്ജു പിള്ള)
ജോയിന്റ് സെക്രട്ടറി - ബാബുരാജ്, വോട്ട് - 198
(പരാജയപ്പെട്ടത് - അനൂപ് ചന്ദ്രന്)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
കലാഭവന്‍ ഷാജോണ്‍ - 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനര് -271, ടൊവിനോ തോമസ് -268, സരയൂ, അന്‍സിബ. എക്സിക്യൂട്ടീവിലേക്കുള്ള ഒരു വനിതാ അംഗത്തെ എക്സിക്യൂട്ടീവ് യോഗം നോമിനേറ്റ് ചെയ്യും.