- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ വകുപ്പുകളിലെ അനധികൃത സ്ഥാനക്കയറ്റം ചോദ്യം ചെയ്ത് നിയമപോരാട്ടം; വധഭീഷണി നേരിടുന്നതായി സർക്കാർ ഉദ്യോഗസ്ഥന്റെ പരാതി; ടിപ്പറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും എൻജിഒ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി ബെന്നി സെബാസ്റ്റ്യാൻ; സുരക്ഷ ഒരുക്കാനാവശ്യമായ നടപടി ഉണ്ടാകുന്നില്ലെന്നും ബെന്നി
കോതമംഗലം:സർക്കാർ സർക്കാർ വകുപ്പുകൾ പ്രത്യേകിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നടുന്നുവരുന്ന ചട്ടവിരുദ്ധമായ സ്ഥാനകയറ്റത്തിനെതിരെ നടത്തിവരുന്ന നയമപോരാട്ടം ജീവന് ഭീഷിണി ഉയർത്തുന്നതായി സർക്കാർ ഉദ്യോഗസ്ഥൻ.അടിമാലി ചെറുകിട ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കായിരുന്ന തൊടുപുഴ കല്ലൂർക്കാട് സ്വദേശി ബെന്നി സെബാസ്റ്റ്യാനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ടിപ്പർ ലോറിയിടിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതായും ബെന്നി പറയുന്നു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നടുന്നുവരുന്ന ചട്ടവിരുദ്ധമായ സ്ഥാനകയറ്റം സംബന്ധിച്ച് ഉന്നത അധികൃതർക്ക് പരാതി നൽകിയട്ടും നടപടിസ്വീകരിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ ബെന്നി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടിതി ഇതുസംബന്ധിച്ച ഹർജി തള്ളിയതിനെത്തുടർന്ന് ബെന്നി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.കൂടാതെ കേന്ദ്ര ഹരിത ട്രിബ്യൂണലിനിയെയും സമീപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ജീവന് ഭീഷണിയെന്ന് കാണിച്ച് ഇയാൾ രംഗത്ത് വന്നത്.തന്റെ നീക്കം ക്വാറി മാഫിയുടെ കടുത്ത ഏതിർപ്പിന് വഴിതെളിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ-ഭരണ നേതൃങ്ങളുടെ പിൻബലത്തിൽ അവർ തന്റെ ജീവനെടുക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തതായി വിവരം ലഭിച്ചെന്നും ഒരുവട്ടം കാറിൽ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബെന്നി വെളിപ്പെടുത്തി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സർവ്വീസ് ചട്ടം ലംഘിച്ച് ജില്ലാ ജിയോളജിസ്റ്റായി ബി അജയകുമാറിനെ നിയമിച്ചത് ചോദ്യം ചെയ്തതാണ് ബെന്നി സെബാസ്റ്റ്യൻ നിമയനടപടികളിലേയ്ക്കിറങ്ങിയത്.പിന്നീട് ഇത്തരത്തിൽ ഈ വകുപ്പിൽ നിരവധി പേരെ സ്ഥാനക്കയറ്റം നൽകി നിയമിച്ചതായും ബെന്നി പറയുന്നു.
അജിത്കുമാാർ ജില്ലാ ജിയോളജിസ്റ്റ് ഈ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണെന്ന് ചൂണ്ടിക്കാണിച്ച് ബെന്നി സെബാസ്റ്റ്യൻ കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ലോവർ അപ്പർ പരീക്ഷകൾ പാസാവാതെ അനധികൃത സ്ഥനക്കയറ്റമാണ് നൽകിയിട്ടുള്ളതെന്നാണ് ബെന്നി സെബാസ്റ്റ്യന്റെ ആക്ഷേപം.
കോട്ടയത്ത് അസിസ്റ്റന്റ് ജിയോളജിസ്റ്റായി തുടരുമ്പോഴാണ് ഇയാൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാൽ സ്ഥാനക്കയറ്റം നൽകുമ്പോൾ ഇയാൾ നിർബന്ധമായും പാസാകേണ്ട ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകൾ പാസായിട്ടില്ലെന്നാണ് ബെന്നി സെബാസ്റ്റ്യന്റെ വാദം.നിശ്ചിത കാലയളവിൽ പ്രമോഷൻ ടെസ്റ്റ് പാസായിരിക്കേണ്ടതാണ്. അങ്ങനെ പാസാകാൻ കഴിഞ്ഞില്ലെങ്കിൽ ഡീ പ്രമോട്ട് ചെയ്യണം എന്നതാണ് ചട്ടം.
ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതാതിരുന്നിട്ടും അജയകുമാർ ഇതേ തസ്തികയിൽ തുടരുകയാണ്. അജയകുമാർ ഇപ്പോൾ ജില്ലാ ജിയോളജിസ്റ്റ് തസ്തികയിൽ തുടരുന്നത് കേരളാ സർവീസ് റൂൾസിന്റെ നഗ്നമായ ലംഘനമാണെന്നാണ് ഹർജിക്കാരനായ ബെന്നി സെബാസ്റ്റ്യാൻ പറയുന്നത്.കേരളാ സർവീസ് ചട്ടപ്രകാരം യോഗ്യയില്ലാത്തയാൾ തൽസ്ഥാനത്ത് ഇരിക്കുന്നത് അഭിലഷണീയവും കുറ്റകരവുമാണ്. നിയമത്തെ കാറ്റിൽ പറത്തിയാണ് അജയകുമാറിന്റെ ചട്ടവിരുദ്ധമായ നിയമനം നടക്കുന്നത്.
അജയകുമാറിനെ ഡീ പ്രമോട്ട് ചെയ്യണമെന്നും അജയകുമാർ കോട്ടയം ജില്ലയിൽ നൽകിയിട്ടുള്ള ലീസ്, ഖനനാനുമതി ശുപാർശകൾ റദ്ദ് ചെയ്യണം എന്നുമാണ് കോടതികളിൽ ബെന്നി നൽകിയട്ടുള്ള ഹർജികളിലെ പ്രധാന ആവശ്യം.താൻ നടത്തിവരുന്ന നിയമപോരാട്ടം ക്വാറി മാഫിയയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇതിനെ പ്രതിരോധിക്കാൻ സുപ്രീംകോടതിയിലെ ഹാരി നരിമാനെയാണ് എതിർഭാഗം സമീപിച്ചിരിക്കുന്നത്.വൻതുക ഫീസ് വാങ്ങുന്ന അഭിഭാഷകനെയാണ് ഇവർ സമീപിച്ചട്ടുള്ളതെന്നും ബെന്നി പറയുന്നു.
അജിത്കുമാർ അടക്കം ചട്ടം ലഘിച്ച് സ്ഥാനക്കയറ്റം ലഭിച്ചവരെ സ്ഥാനത്തുനിന്ന് മാറ്റിയാൽ സ്വാഭിവമായും ഇവർ നൽകിയിട്ടുള്ള പാസുകൾ പ്രകാരം പ്രവർത്തിച്ചുവരുന്ന ക്വാറികളും പൂട്ടേണ്ടിവരും.ഇക്കാര്യം ബോദ്ധ്യപ്പെട്ടതിനാലാണ് ഉന്നത തലങ്ങളിൽ പിടിപാടുള്ള ക്വാറി മാഫീയ സംഘം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
അടുത്തകാലത്ത് രാഷ്ട്രീയ -ഭരണ നേൃത്വത്തിലുള്ളവർ അഴിമതികളിലൂടെ സ്വന്തമാക്കിയ കോടികൾ ക്വാറി നടത്തിപ്പിൽ മുതൽ മുടക്കിയിട്ടുണ്ട്.വൻകിട ക്വാറികളുടെയും നടത്തിപ്പുകാർ രാഷ്ട്രീയക്കാരുടെ ബിനാമികളാണ് എന്നതാണ് യഥാർത്ഥ്യം.ഹരിത ട്രിബ്യൂണലിന്റെ ഇടപെടലിനെത്തുടർന്ന് തിരുവനന്തപുരത്ത് രണ്ട് ക്വാറികൾ പൂട്ടിയിരുന്നു.ഒരെ വളപ്പിലാണ് ഇത് രണ്ടും പ്രവർത്തിച്ചിരുന്നത്.
ഇതിന് പിന്നാലെയാണ് കാറിൽ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്.അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.എവിടെ വച്ച് കണ്ടാലും ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ക്വാറി മാഫിയ ക്വട്ടേഷൻ നൽകിക്കഴിഞ്ഞു എന്നാണ് സുഹൃത്തിൽ നിന്നും ലഭിച്ച വിവരം.ഇത് രാഷ്ട്രീയക്കാരുടെ അറവോടെയാണെന്നും സംഭവം അപകട മരണമാക്കി മാറ്റി കേസ് നിസാരവൽക്കരിക്കാൻ ഇവർ പദ്ധതിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.
ഭീഷിണി നേരിടുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വയ്ക്കുന്നതിന് അനുമതി തേടി ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടും തീരുമാനം അയട്ടില്ല.ഇപ്പോൾ വല്ലാത്ത ഭയപ്പാടിലാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്.വീട് പുറത്തിറങ്ങുന്നതുപോലും കേസിന്റെ ആവശ്യങ്ങൾക്ക് മാത്രമായി ചുരിക്കിയിരിക്കുകയാണ്.ബെന്നി സെബാസ്റ്റ്യൻ വിശദമാക്കി.രണ്ട് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്ത വ്യക്തിയാണ് ബെന്നി സെബാസ്റ്റ്യൻ.
കേരള എൻജിഒ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.ആദ്യം വനംവകുപ്പിലാണ് നിയമനം ലഭിച്ചത്.പിന്നീട് ജലസേചന വകുപ്പിലും ജോലി ചെയ്തു.അടിമാലി ചെറുകിട ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കായിരുന്ന താൻ വധ ഭീഷിണി മൂലം രണ്ട് വഷമായി ജോലിക്ക് പോകുന്നില്ലന്നും ബെന്നി വ്യക്തമാക്കി.മരണ ഭീതി മൂലം ജോലി ചെയ്യാനാവില്ലന്ന് കാണിച്ച് ഉന്നത ഉദ്യാഗസ്ഥന് കത്ത് നൽകിയെന്നും ഈ കത്തിന് ഇപ്പോഴും മറുപിടി ലഭിച്ചിട്ടില്ലന്നും ബെന്നി അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.