- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ല; അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല; ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാൽ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല; വീണ വിജയന്റെ ഹർജിയിൽ പ്രതികരണവുമായി എ കെ ബാലൻ
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. എക്‌സാലോജികിന് എതിരെ നടക്കുന്ന എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയതിൽ പ്രതികരിച്ചു കൊണ്ടാണ് എ കെ ബാലൻ രംഗത്തെത്തിയത്.
ഹർജി നൽകിയത് നിയമപരമായ നടപടിയെന്നു ബാലൻ പറഞ്ഞു. കോടതിയുടെ മുന്നിലുള്ള കേസിലാണ് എസ്എഫ്‌ഐഒ അന്വേഷണം. അതിൽ തീരുമാനം വരും മുൻപ് എസ്എഫഐഒ അന്വേഷണം നടക്കുന്നതിനാലാണു ഹർജി നൽകിയതെന്നും ബാലൻ പറഞ്ഞു. ''അന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ല. അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല. ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാൽ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങാൻ പോവുന്നത്'' ബാലൻ പറഞ്ഞു.
വീണാ വിജയന്റെ എക്‌സാലോജിക്കിന് എതിരെ ഉള്ള ആരോപണം വാങ്ങിയ കാശിനുള്ള സർവീസ് നൽകിയില്ല എന്നാണ്. ഇതിൽ പണം നൽകിയ സിഎംആർഎല്ലിന് പരാതി ഇല്ല. അങ്ങനെ ഒരു കേസ് നിലവിൽ ഇല്ലെന്നും എ കെ ബാലൻ പറഞ്ഞു. ഇൻകംടാക്സ് ഇൻട്രീം സെറ്റിൽമെന്റ് ബോർഡിൽ കേസ് വന്ന സമയത്ത് ഇൻട്രീം സെറ്റിൽമെന്റ് ബോർഡ് പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് സിഎംആർഎല്ലിനെ ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ അന്വേഷിക്കുന്ന ഏജൻസികൾ ഇൻട്രീം സെറ്റിൽമെന്റ് ബോർഡിന്റെ മുൻപാകെ അന്ന് ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് എ കെ ബാലൻ ചോദിച്ചു.
ഏത് ഏജൻസി അന്വേഷിക്കുന്നതിലും ആർക്കും എതിർപ്പില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. നിലവിൽ ഹൈക്കോടതിയുടെ പരി?ഗണനയിൽ ഇരിക്കുന്ന കേസിൽ കേന്ദ്ര?ഗവൺമെന്റിന്റെ താൽപര്യ പ്രകാരം നടക്കുന്നതാണ് ഇപ്പോഴത്തെ എസ്എഫ്‌ഐഒ അന്വേഷണം. അതിനാലാണ് അന്വേഷണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.
കമ്പനീസ് ആക്ട് 112 പ്രകാരം എസ്എഫ്ഐഒ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് കേരള ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ അത്തരത്തിലൊരു അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്നും 110 പ്രകാരം കമ്പനീസ് ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നു മാത്രം പരിശോധിച്ചാൽ മതി എന്നുമാണ് കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരെ 112 പ്രകാരം എസ്എഫ്ഐഒ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഭേദഗതി ഹർജി ഹൈക്കോടതി ഈ വരുന്ന 12 -ാം തീയതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഇതിനെ മറികടന്നാണ് കേന്ദ്ര ഗവൺമെന്റിന്റെ നിർദേശപ്രകാരം ഇപ്പോൾ നടക്കുന്ന എസ്എഫ്ഐഒ അന്വേഷണം. ഇതിനാണ് സ്റ്റേ ആവശ്യപ്പെട്ടതെന്നും എ കെ ബാലൻ വ്യക്തമാക്കി.
സേവനം നൽകാതെ സിഎംആർഎലിൽനിന്നു പണം വാങ്ങിയെന്ന ആരോപണത്തിൽ എസ്എഫ്‌ഐഒ വീണയെ ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണു ഹർജിയുമായി വീണ ഇന്നു രാവിലെ ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്‌ഐഒ ചൊവ്വാഴ്ച കെഎസ്‌ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്. സി.എസ്.വൈദ്യനാഥൻ തന്നെ ഹാജരായി. എന്നാൽ അന്വേഷണം സ്റ്റേ ചെയ്യാൻ കോടതി തയാറായില്ല.