- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
ഫിലഡൽഫിയ: സോംബി സിനിമകൾ എന്ന പേരിൽ പ്രശ്സതമായ ഹൊറർ സിനിമകൾ കണ്ടിട്ടില്ലേ. വികൃതഭാവങ്ങളോടെയുള്ള ചേഷ്ഠകളുമായി പതുക്കെ നടന്ന് അടുക്കുന്ന ഈ പ്രേതങ്ങൾ സിനിമ കണ്ടവരുടെ ഉറക്കം കൊടുത്താറുണ്ട്. ഡോൺ ഓഫ് ദി ഡെഡ്, ട്രെയിൻ ടു ബൂസാൻ, ബ്രെയിൻ ഡെഡ്, ദ ഡെഡ് സ്നോ, തുടങ്ങിയ ലോക പ്രശസ്തമായ സോംബി ചിത്രങ്ങൾ കണ്ടാൽ അത് നമ്മെ ദിവസങ്ങളോം വേട്ടയാടും. എന്നാൽ അത്തരത്തിലുള്ള സോംബികളെ നേരിട്ട കണ്ടാലുള്ള അവസ്ഥ എന്തായിരിക്കും. അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ഇപ്പോൾ അതാണ് സംഭവിക്കുന്നത്!
വാരാന്ത്യങ്ങളിൽ ഇവിടുത്തെ ചില തെരുവുകളിൽ നാം സോംബി സിനിമകളിൽ കാണുന്ന അതേ രീതിയിലുള്ള കഥാപാത്രങ്ങളെ കാണാൻ കഴിയും. മുഖത്തും കൈയിലുമൊക്കെ രക്തക്കറയുമായി നടക്കാൻ പോലമാവാതെ ഇഴഞ്ഞു നീങ്ങുന്ന കുറേ മനുഷ്യർ. അതിഗുരുതരമായ സോംബി ഡ്രഗ് എന്ന് വിളിക്കുന്ന മയക്കുമരുന്നാണ് അവരെ ഈ രീതിയിൽ മാറ്റിയിരിക്കുന്നത്. റാപ്പ് ഹൗസ് ടി വി എന്ന ട്വിറ്റർ ഹാൻഡിൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് ഈ അവസ്ഥ സംബന്ധിച്ച് ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ നിരവധി യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് ഉപയോഗിച്ച് സ്വയംബോധം നഷ്ടപ്പെട്ട് സോംമ്പികൾക്ക് സമാനമായ രീതിയിൽ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. സോംബി അവസ്ഥയിലുള്ള നിരവധി ആളുകളാണ് ഈ തെരുവിലൂടെ കടന്നു പോവുകയും റോഡിൽ അവശനിലയിൽ ഇരിക്കുകയും ഒക്കെ ചെയ്യുന്നത്. ഒരു സോംബി സിനമക്ക് സെറ്റിട്ടതാണെന്നാണ് ഒറ്റനോട്ടത്തിൽ ഇത് കണ്ടാൽ തോന്നുക.
ചർമ്മം അഴുകുന്ന മയക്കുമരുന്ന്
സൈലാസൈൻ അഥവാ 'ട്രാങ്ക്' എന്ന് അറിയപ്പെടുന്ന മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് ആളുകളെ തള്ളിവിടുന്നത്. സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നു. അതുമൂലം ഒരുതരം ട്രാൻസ് അവസ്ഥയിലേക്ക് മനുഷ്യൻ മാറുന്നതിനാൽ, എന്തും ചെയ്താലും അറിയില്ല. മോഷണവും, റേപ്പുമൊക്കെ ഇതുമൂലം വർധിക്കുമെന്നും സംശയമില്ല.
Disturbing New Footage Surfaces of Philadelphia's "Tranq" a new Zombie ????♀️ Drug ???? epidemic, Pray for Philly ????????????
- Raphousetv (RHTV) (@raphousetv2) May 28, 2023
pic.twitter.com/xTmGWExBVo
ഈ ട്വീറ്റ് വൈറലായതതോടെ അമേരിക്കൻ അധികൃതർ നടപടികളുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിയോൺ ന്യൂസ് എന്ന വാർത്താ ചാനലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രദേശം കെൻസിങ്ടണിന് സമീപത്താണ്. ഇവിടെ സോംബി ഡ്രഗ്' ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുകയും നിരവധിയാളുകൾ അതിന് അടിമപ്പെട്ടു പോവുകയും ചെയ്തിരിക്കയാണെന്ന് ഇവ സ്ഥിരീകരിക്കുന്നു. ഇവിടെ പലതെരുവുകളും പൊലീസിനുപോലും കയാറാൻ കഴിയാത്ത മയക്കുമരുന്ന് ഗെറ്റോകൾ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പക്ഷേ ഇപ്പോൾ അവിടെയെല്ലാം പൊലീസും ആരോഗ്യപ്രവർത്തകരും എത്തുകയാണ്. നഗരത്തിൽ ഒരു പകർച്ചവ്യാധി പോലെ വൻതോതിൽ ഇതിന്റെ ഉപയോഗം വ്യാപിച്ചുകഴിഞ്ഞു എന്നാണ് ഫിലാഡൽഫിയ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്.
വളർന്നുവരുന്ന ഏറ്റവും വലിയ ഭീഷണിയായാണ് അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. മെക്സിക്കൻ മയക്കുമരുന്ന് മാഫിയയയെ തകർത്തുകൊണ്ട് ട്രംപ് ഭരണകുടം ഒരു പോരാട്ടം തുടങ്ങിവെച്ചതും ഈ വിപത്ത് അറിഞ്ഞുകൊണ്ടാണ്. എന്നാൽ ഇപ്പോൾ മെക്സിക്കോയിൽ നിന്നുള്ള വരവ് കുറഞ്ഞിട്ടും അമേരിക്കയിലേക്ക് ഡ്രഗ് എത്തുകയാണ്. അത് എവിടെ നിന്നെന്ന് കണ്ടെത്തി വേരറക്കാനുള്ള ശ്രമത്തിലാണ് യുഎസ് ഭരണകൂടം.