മലപ്പുറം രാമപുരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രാമപുരം ജെംസ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.മലപ്പുറം വേങ്ങര കൂരിയാട് പാക്കട പുറായചെമ്പന്‍ ഹംസയുടെ മകന്‍ ഹസ്സന്‍ (19 )ആണു മരിച്ചത്. ഹംസയുടെ സഹോദരന്‍ സിദ്ദീഖിന്റെ മകന്‍ ഇസ്മായില്‍ ലബീബ് (19)ഗുരുതര പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ജെംസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികളായ ഇരുവരുംഒരേ ക്ലാസ്സില്‍ പഠിക്കുന്നവരും ജ്യേഷ്ഠ സഹോദര മക്കളുമാണ് രാമപുരം അന്‍വാറുല്‍ ഹുദാ ഇസ്ലാമിക് കോംപ്ലക്സിന്റെയും ഫാത്തിമ ക്ലിനിക്കിന്റെയും ഇടയില്‍ വച്ചാണ് ഇന്നു വൈകുന്നേരം 3:45ന് അപകടം സംഭവിക്കുന്നത്.കോളേജില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കില്‍പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരികയായിരുന്നു ബസ് നിയന്ത്രണം തെറ്റി ദിശ മാറി വന്ന്ഇടിക്കുകയായിരുന്നു.ബസ്സിന്റെ അമിതവേഗതയും അശ്രദ്ധയും ആണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ദേശീയപാത ഉപരോധിച്ചു

രാത്രി ആറര മണിയോടുകൂടിയായിട്ടാണ് മലപ്പുറത്തുനിന്നും പോലീസ് സന്നാഹം എത്തി അപകടം സംഭവിച്ച ബസ് ദേശീയപതില്‍നിന്നും മാറ്റിയിട്ടത് ,രണ്ടു മണിക്കൂറോളം ദേശീയപാത ഉപരോധം നടന്നു.മങ്കട പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്,തുടര്‍നടപടികളും സ്വീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അപകടം സംഭവിക്കുന്ന മേഖലയായി മാറിയിട്ടുണ്ട് ഈ പ്രദേശം. സ്പീഡ് ബ്രേക്കുകള്‍ സ്ഥാപിച്ചും, സൂചന ബോര്‍ഡുകളുള്‍പ്പെടെയുള്ള വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും അപകടങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ അധികാരികളില്‍ നിന്നും ഉണ്ടാകണമെന്ന്ജെംസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ മോഹന്‍ അഭിപ്രായപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ജംസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിച്ചു.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ കബറടക്കം നടക്കും, മാതാവ് :റസിയ സഹോദരങ്ങള്‍ : ഹാരിസ്, ഹയ്യാന്‍ ഹസാന നസ്രിയ.