- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യ കുപ്പിയിൽ സിറിഞ്ചു വഴി കയറ്റിയത് ഫ്യൂരിഡാൻ; വഴിയിൽ കിടന്ന റം കുടിച്ച മൂന്ന് പേരിൽ ഒരാൾ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം; അടിമാലിയെ ഞെട്ടിച്ച് കുഞ്ഞുമോന്റെ മരണം; അമ്മാവന് മദ്യം നൽകിയ സുധീഷിന്റെ മൊഴിയിൽ ഇനി വിശദ അന്വേഷണം; വഴിയിൽ കിടന്ന മദ്യം നാൽപ്പതുകാരന്റെ ജീവനെടുക്കുമ്പോൾ
അടിമാലി;വഴിയിൽക്കിടന്നു കിട്ടിയ മദ്യം കഴിച്ചതിനെത്തുടർന്ന് അവശനിലയിലായ മൂന്നു പേരിൽ ഒരാൾമരിച്ചു.അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ(40)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിൽ കഴിയവെ ഇന്ന് രാവിലെ 7 മണിയോടെയാണ് മരിച്ചത്്. ഇവിടെ ചികത്സയിലുള്ള അടിമാലി കീരിത്തോട് മാടപ്പറമ്പിൽ മനോജ് (28), പുത്തൻപറമ്പിൽ അനു(38) എന്നിവരുടെ നില അതീവഗുരുതരമാണെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിയ്്ക്കുന്നത്. പിന്നീട് വിദഗ്ധ ചികത്സയ്ക്കായി രാത്രിയോടെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഒപ്പം ജോലി ചെയ്തുവരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നൽകിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെന്നുമാണ് മൂവരും ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്.
തനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനോജിനും അമ്മാവനായ കുഞ്ഞുമോനും അയൽക്കാരൻ ആയ അനുവിനും നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷ് അടിമാലി പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.സംഭവത്തെത്തുടർന്ന സുധീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അടിമാലി സ്വദേശിയും തടിപ്പണിക്കാരാനുമാണ് ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലുള്ള സുധീഷ്.സുധീഷിന്റെ അമ്മവനാണ് മരണമടഞ്ഞ കുഞ്ഞുമോൻ.മദ്യം കഴിച്ചവരും സുധീഷും തമ്മിൽ വ്യക്തി വൈരാഗ്യങ്ങളോ ശത്രുതയോ ഇല്ലന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭിച്ച വിവരം.
ഞായറാഴ്ച രാവിലെ 7.30 തോടെ അടിമാലി അപ്‌സര കുന്ന് ഭാഗത്തുനിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ മദ്യകുപ്പികിട്ടിയെന്നും വിവരം താൻ സുഹൃത്തായ മനോജിനെ വീഡിയോ കോൾ വിളിച്ച് അറിയിച്ചെന്നും താമസിയാതെ മനോജ് അടിമാലിയിൽ എത്തിയെന്നും തന്നോടൊപ്പം വീട്ടിലെത്തി മദ്യം കഴിച്ചെന്നുമാണ് മനോജ് പൊലീസിനോട്് വെളിപ്പെടുത്തിയിരുന്നത്.
ഭാഗീകമായി ഉരുകിയ നിലയിൽ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട് .മദ്യകുപ്പിയിൽ സിറിഞ്ചുവഴി വിഷം കലർത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. കുപ്പിയിൽ ഉണ്ടായിരുന്നത് റമ്മാണെന്ന് ഇതിനകം സ്ഥിരീകിരച്ചിട്ടുണ്ട്. ഫ്യൂരിഡാനാണ് മദ്യത്തിൽ കലർത്തിത്തിയിട്ടുള്ളതെന്നാണ് അനുമാനം. മദ്യത്തിൽ വിഷം കലർത്തിയ ശേഷം കുപ്പിയിൽ നീഡിൽ കടത്തിയ ഭാഗം മെഴുകുവച്ച് അടച്ചനിലയിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ശത്രുവിനെ വകവരുത്താൻ ആരോ കരുതിക്കൂട്ടി ഒരുക്കിയ കെണിയിൽ മരണമടഞ്ഞ ക കുഞ്ഞോമോൻ അടക്കമുള്ളവർ അകപ്പെടുകയായിരുന്നോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വിഷം കലർത്തിയ ശേഷം മദ്യക്കുപ്പി ആരെങ്കിലും മനപ്പൂർവ്വം റോഡിൽ ഉപേക്ഷിച്ചതാണോ , മറ്റെവിടേയ്ക്കെങ്കിലും കൊണ്ടുപോകും വഴി അബദ്ധത്തിൽ റോഡിൽ വീണതാണോ എന്നിങ്ങിനെയുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്. പ്രധാനമായും ഇതെക്കുറിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവം സംബന്ധിച്ച് സുധീഷ് പറയുന്നത്..
രാവിലെ 7 മണിയോടെ മിഷ്യൻവാളിന് പെട്രോൾ വാങ്ങുന്നതിനായി വീട്ടിൽ നിന്നും അടിമാലിയിലെ പെട്രോൾ പമ്പിലേയ്ക്ക് തിരിച്ചു..അൽപദൂരം പിന്നിട്ടപ്പോൾ വഴിയിൽ കടലാസുപൊതി ശ്രദ്ധയിൽപ്പെട്ടു.എടുത്ത് നോക്കിയപ്പോൾ മദ്യക്കുപ്പിയാണെന്ന് മനസ്സിലായി.ഉടൻ വിവരം വീഡിയോ കോളിലൂടെ സുഹൃത്തായ മനോജിനെ അറിയിച്ചു.
പമ്പിലെത്തി,പെട്രോൾ വാങ്ങിയപ്പോഴേയ്ക്കും മനോജും എത്തി.തുടർന്ന് മനോജിനെയും കൂട്ടി അപ്സര കുന്നുഭാഗത്തെ വീട്ടിലെത്തി.ഇവിടെ വച്ച് മനു കുപ്പിപൊട്ടിച്ച് മദ്യം കഴിച്ചു.ഈ സമയത്താണ് സമീപത്ത് താമസിക്കുന്ന അമ്മാവൻ കുഞ്ഞുമോൻ വരുന്നത്.പിന്നാലെ അനുവും എത്തി.ഇവരും മദ്യം കഴിച്ചു.
സ്വാദ് മാറ്റം ഉണ്ടെന്ന് മനു പറഞ്ഞപ്പോൾ കുപ്പിയിൽ ഉണ്ടായിരുന്നത് മദ്യം തന്നെയാണോ എന്ന് സംശയമായി.തീകൊളുത്തി നോക്കി ഉറപ്പിയ്്ക്കാമെന്ന് കരുതി.തീകൊളുത്തിയപ്പോൾ ദ്രാവകം കത്തി.ചൂടിൽ കുപ്പിഭാഗീകമായി ഉരുകി നശിച്ചു.അവശേഷിച്ച ദ്രാവകം മറ്റൊരുകൂപ്പിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.