- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലെ ജോലിസ്ഥലത്ത് വച്ച് പരിചയപ്പെട്ട യുവതിയുടെ വീട്ടുകാരിൽ നിന്നുള്ള നിരന്തര ഭീഷണി; വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ച് യുവാവ്; വീട്ടുകാർ വിവരം അറിയിച്ചതോടെ അതിവേഗ ഇടപെടലുമായി അടിമാലി പൊലീസ്; യുവാവിനെ കണ്ടെത്തി ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് കുടുംബം
അടിമാലി: പൊലീസിന്റെ സമയോജിതമായ ഇടപെടൽ മൂലം 22 കാരന്റെ ജീവൻ രക്ഷപെട്ടു.നന്ദി അറയിച്ച് കുടുബം. ഇന്നലെ വൈകിട്ട് 6 മണിയോടെ ആയിരം ഏക്കർ സ്വദേശിയും മകനും അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തി സഹായം തേടുകയായിരുന്നു.മൂത്തമകൻ 4 മണിയോടെ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയെന്നും ആറു മണിയോടടുത്ത് മൊബൈലിൽ വിളിച്ചപ്പോൾ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചെന്നും എവിടെയാണ് ചോദിച്ചിട്ട് പ്രതികരിച്ചില്ലന്നും പിതാവ് പൊലീസിനെ അറയിച്ചു.
6 മണിയോടുത്ത് യുവാവ് സാമൂഹിക മാധ്യമത്തിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കാറ്റുള്ള പ്രദേശത്തുനിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ആദ്യം ലക്ഷമി എസ്റ്റേറ്റിനുള്ളിലെ മലമുകളിലേയ്ക്ക് തിരിച്ചു.
ഇവിടെ എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. പിന്നെ നന്നായി കാറ്റുവീശുന്ന സ്ഥലം കൂമ്പൻപാറയ്ക്കടുത്തുള്ള പെട്ടിമുടിയാണെന്നുള്ള വിലയിരുത്തലിൽ പൊലീസ് സംഘം അവിടേയ്ക്ക് തിരച്ചു. വാഹനം എത്തുന്ന സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററീലേറെ ദുർഘട പാതതാണ്ടി വേണം മലമുകളിൽ എത്താൻ.
പരമാവധി വേഗത്തിൽ പൊലീസ് വാഹനം ചീറിപ്പാഞ്ഞു. മലയുടെ താഴ്‌വാരത്തെത്തിയിപ്പോൾ പാതയോരത്ത് ബൈക്ക് കണ്ടു. ഇതോടെ ആൾ മലമുകളിൽ ഉണ്ടെന്നുറപ്പിച്ച് പൊലീസ് സംഘം തിടുക്കത്തിൽ മലകയറി. രാത്രി 8.45 ഓടെ പൊലീസ് സംഘം മലമുകളിൽ എത്തി.പരിസരത്ത് നടത്തിയ തിരച്ചിലിൽ അവശനലയിൽ യുവാവിനെ കണ്ടെത്തുകയും ചുമന്ന് താഴെ എത്തിക്കുകയുമായിരുന്നു.
ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമീക ചികത്സ നൽകി.പിന്നാലെ വിദഗ്ധ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രി മാറ്റി.ഇപ്പോൾ അപകടനില തരണം ചെയ്്തിട്ടുണ്ടെന്നാണ് വീട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.ദൗത്യത്തിൽ പങ്കാളികളായ പൊലീസുകാരെ നന്ദി അറയിക്കാനും ഉറ്റവർ മറന്നില്ല.
നിരവധി കണ്ടുപിടുത്തങ്ങളിലൂടെ നാട്ടിൽ ശ്രദ്ധേയനായിരുന്ന യുവാവ് തമിഴ്‌നാട്ടിലെ ജോലിസ്ഥലത്ത് വച്ച് പരിചയപ്പെട്ട യുവതിയുടെ വീട്ടുകാരിൽ നിന്നുള്ള നിരന്തര ഭീഷണിയെത്തുടർന്നാണ് വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.
നാടിനോടുള്ള ഇഷ്ടം വ്യക്തമാക്കുന്ന വീഡിയോ ആണ് വിഷം കഴിക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നത്. ലോകത്ത് മറ്റെവിടെക്കാളും തനിക്ക് സന്തോഷം നൽകുന്ന ഇടം സ്വന്തം നാടാണെന്നും അതുകൊണ്ടാണ് സാമൂഹിക മാധ്യമ പ്രൊഫൈലുകളിൽ നാടിന്റെ പേരുകൂടി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും യുവാവ് വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. സി ഐ ക്ലീറ്റസ് കെ ജോസ്, എസ് ഐ മാരായ ജൂഡി റ്റി പി ,എസ് സി പി ഒ അജിത്,സിപിഒ ദീപു എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാലികളായി.
മറുനാടന് മലയാളി ലേഖകന്.