- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലരമ്പനറിഞ്ഞില്ല, മധുമാസമറിഞ്ഞില്ല...! ആലുക്കാസ് ജോയ് മുതലാളിയുടെ ഓഫീസും വീടും ഇഡി റെയ്ഡ് ചെയ്ത് 305 കോടി രൂപയുടെ ഹവാല ഇടപാട് കണ്ടുപിടിച്ചത് മാലോകരെല്ലാരും അറിഞ്ഞു; പക്ഷേ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അറിഞ്ഞില്ല; പരസ്യമേവ ജയതേ!' തുറന്നടിച്ച് അഡ്വ. ജയശങ്കർ
തൃശ്ശൂർ: ദുബായിലേക്ക് 300 കോടിയുടെ ഹവാല പണം കടത്തിയ ഇടപാടിൽ ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സംഭവം ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കിയിട്ടും കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ മറച്ചുവച്ചതിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ.
'ആലുക്കാസ് ജോയ് മുതലാളിയുടെ ഓഫീസും വീടും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി 305 കോടി രൂപയുടെ ഹവാല ഇടപാട് കണ്ടുപിടിച്ചതും വസ്തു വകകൾ ജപ്തി ചെയ്തതും മാലോകരെല്ലാരും അറിഞ്ഞു. പക്ഷേ മനോരമയും മാതൃഭൂമിയും അറിഞ്ഞില്ല. നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനി പോലും അറിഞ്ഞില്ല. പരസ്യമേവ ജയതേ!' എന്നാണ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിമർശിച്ചത്.
ഫെമ നിയമലംഘനത്തിനാണ് ഇ . ഡി നടപടിയെടുത്തത്. ഇന്ത്യയിൽ നിന്ന് ഹവാല ചാനലുകൾ വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ തുക പിന്നീട് ജോയ് ആലുക്കാസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിൽ നിക്ഷേപിക്കുകയായിരുന്നു എന്ന് ഇഡി വാർത്താ കുറിപ്പിൽ പറയുന്നു. ഇഡി ഔദ്യോഗികമായി സ്വത്ത് കണ്ടു കെട്ടിയത് പത്രക്കുറിപ്പായി നൽകിയിട്ടും കേരളത്തിലെ പ്രമുഖ മാധ്യമങ്ങൽ വാർത്ത മുക്കി.
എല്ലാ ദേശീയ മാധ്യമങ്ങളിലും വാർത്തകൾ വന്നിട്ടും എന്നാൽ കേരളത്തിലെ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും വാർത്ത മുക്കിയതാണ് വിവാദത്തിലായത്. വാർത്ത നൽകിയവരാകാട്ടെ ചെറിയ വാർത്തയാണ് നൽകിയത്. സുപ്രഭാതത്തിലും മെട്രോ വാർത്തയിലും മംഗളത്തിലും മാത്രമാണ് വാർത്തയുള്ളത്. സുപ്രഭാതത്തിൽ ഒന്നാം പേജിലും വാർത്തയുണ്ട്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ വാർത്ത മുക്കിയതിന് പിന്നിൽ പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം മുടങ്ങുമോ എന്ന ഭയമാണെന്ന് അഡ്വ. ജയശങ്കറിന്റെ കുറിപ്പിൽ പരോക്ഷമായി സൂചിപ്പിക്കുന്നു.
കണ്ടുകെട്ടിയ ആസ്തികളിൽ, തൃശൂർ ശോഭ സിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമായി 81.54 കോടിയുടെ സ്ഥാവര സ്വത്തുക്കൾ, 91.22 ലക്ഷത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിയുടെ മൂന്ന് സ്ഥിര നിക്ഷേപങ്ങൾ, 217.81 കോടിയുടെ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നുണ്ട്.
ഈ മാസം 22 ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഓഫീസ് അടക്കം അഞ്ചു സ്ഥലങ്ങളിലും, ഡയറക്ടറുടെ വസതിയിലും ഇഡി തിരച്ചിൽ നടത്തിയിരുന്നു. ഔദ്യോഗിക രേഖകളും മെയിലുകളും ജീവനക്കാരുടെ മൊഴികളും ശേഖരിച്ചതോടെ, ഹവാല ഇടപാടിൽ ജോയ് ആലുക്കാസിന്റെ പങ്കിന് തെളിവുകൾ കിട്ടി. ഹവാല ഇടപാടിലൂടെ കടത്തിയ പണമാണ് ദുബായിലെ ജൂവലറിയിൽ നിക്ഷേപിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സ്ഥാപനത്തിന്റെ തൃശ്ശൂരിലെ കോർപ്പറേറ്റ് ഓഫീസ് അടക്കം അഞ്ചിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദുബായിലേക്ക് 300 കോടിയുടെ ഹവാല പണം കടത്തിയ ഇടപാടിൽ ചെയർമാൻ ജോയ് ആലുക്കാസിനും വ്യക്തമായ പങ്കെന്നാണ് ഇഡി പറയുന്നത്. ജോയ് ആലുക്കാസിന്റെ ഡ്രീംപാലസ് എന്ന് വിളിപ്പേരുള്ള എന്ന ശോഭ സിറ്റിയിലെ കൊട്ടാര സദൃശ്യമായ ബംഗ്ലാവിലാണ് ഇഡി പരിശോധനക്കെത്തിയ ഒരു കേന്ദ്രം. കോർപ്പറേറ്റ് ഓഫീസ് കൂടാതെ തൃശ്ശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിലും പരിശോധന നടത്തി. 20തോളം വാഹനങ്ങളിലാണ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധനക്ക് എത്തിയത്.രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. റെയ്ഡിനെക്കുറിച്ച് ജോയ് ആലുക്കാസ് പ്രതികരിച്ചിരുന്നില്ല
ഐപിഒയുമായി ആലുക്കാസ് നീങ്ങിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികൾ തേടിയാണെന്ന സൂചന ഇഡിക്ക് ലഭിച്ചിരുന്നു. 300 കോടിയുടെ ഹവാല ഫണ്ടിലൂടെ ലക്ഷ്യമിട്ടതും പണം വെളുപ്പിക്കലാണെന്ന സംശയം ഉയർന്നിട്ടുണ്ട്. പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും ജോയ് ആലൂക്കാസ് ഗ്രൂപ്പ് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിൻവലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിൻവലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഹവാല ഇടപാട് സംബന്ധിച്ച ഇഡി പരിശോധന മുന്നിൽ കണ്ടാണ് പിന്മാറ്റമെന്ന വിധത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു.
ഇത് രണ്ടാം തവണയാണ് ഐപിഒയിൽ നിന്നും ജോയ് ആലുക്കാസ് പിന്മാറുന്നത്. 2011ൽ 650 കോടി സമാഹരിക്കാൻ ആലുക്കാസ് ശ്രമിച്ചെങ്കിലും അതിൽ നിന്നും അവസാന നിമിഷം പിന്മാറിയിരുന്നു. അന്ന് ഈ പിന്മാറ്റത്തിലേക്ക് നയിച്ചത് നീരവ് മോദി 14000 കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു എന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ടു ചെയ്തിരുന്നു.
ഇക്കുറി ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യൺ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തലിലായിരുന്നു നീക്കങ്ങൾ എന്നാൽ, അവസാന നിമിഷം ആലുക്കാസ് പിൻവലിയുകയും ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഫോർബ്‌സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ജൂവലറി ഉടമകളുടെ അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും വലിയ ജൂവലറി റീട്ടെയിലർമാരിൽ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളിൽ ഷോറൂമുകൾ ഉണ്ട്.
ഇഡി പരിശോധനക്കെത്തി ജോയ് ആലുക്കാസ് മാൻഷൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര സൗധങ്ങളിൽ ഒന്നാണ്. 52,000 സ്‌ക്വയർഫീറ്റ് വിസ്തൃതി, 220 അടി നീളമുള്ള റാംപ്, 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള, 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാമുറി തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് ആലുക്കാസ് മാൻഷൻ. ഹെലിപ്പാട് അടക്കമുള്ള സൗകര്യങ്ങളും ജോയ് ആലുക്കാസ് മാൻഷനിലുണ്ട്.
അടുത്തിടെ ആലുക്കാസ് കുടുംബത്തിലും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിലെ വിഷയങ്ങൾ പരസ്യമായി പുറത്തുവരികയും ചെയ്തിരുന്നു. 1956ലാണ് ആലുക്കാസ് ജൂവലറിയുടെ തുടക്കം. വർഗീസ് ആലുക്കാസ് ആയിരുന്നു സ്വർണ്ണക്കട തുടങ്ങിയത്. അന്ന് മക്കളായ അഞ്ച് പേരും കച്ചവടത്തിൽ പിതാവിനെ സഹായിക്കാൻ ഉണ്ടായിരുന്നു. 2001 ആയപ്പോഴേക്കും അഞ്ചു പേരും വേർപിരിഞ്ഞു ബിസിനസ് തുടങ്ങിയത്.
ജോയ് ആലുക്കാസിന് ഇന്ത്യയിലും ഗൾഫിലുമായി പതിനൊന്ന് രാജ്യങ്ങളിൽ 130 റീട്ടെയിൽ ജൂവലറി ഷോപ്പുകളുണ്ട്. ഒപ്പം മണിഎക്‌സ്‌ചേഞ്ച് ബിസിനസ്സും ഉണ്ട്. ഒമാൻ ദുബായ് യുഎഇ കുവൈറ്റ് എന്നിവടങ്ങളിൽ അറുപതോളം മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുണ്ട്. ജോളി സിൽക്‌സ് എന്ന പേരിൽ ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സിന്റെ അഞ്ചു യൂണിറ്റ് കേരളത്തിൽ ഉണ്ട്. 8500നു മേലെ തൊഴിലാളികളുള്ള ഒരു പ്രസ്ഥാനമാണ് ജോയ് ആലുക്കാസ്.
തൃശൂർ ശോഭാ സിറ്റിക്ക് അടുത്തുള്ള കൊട്ടാരമാണ് വീട്. അതിന് അകത്തേക്ക് ആർക്കും അങ്ങനെ പ്രവേശിക്കാനാകില്ല. വലിയ മതിലുണ്ട്. ജീവനക്കാരുടെ എണ്ണം പോലും ആർക്കും അറിയില്ല. ഡൈനിങ് ഹാൾ നടന്നു കാണാൻ തന്നെ മണിക്കൂറുകൾ വേണം. തൃശൂരിലെ സൗരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരു ഏക്കർ സ്ഥലം വാങ്ങിയാണ് കൃഷി നടത്തുന്നത്. പഴയ രാഗം തിയേറ്റർ. 25000 കോടിയുടെ ആസ്തിയുണ്ട്. ഈ ശതകോടീശ്വരന്റെ വീടാണ് ഇഡി കണ്ടുകെട്ടിയത്.
ഞെട്ടുന്ന വിസ്മയങ്ങളുമായാണ് ജോയ് ആലുക്കാസ് മാൻഷൻ തൃശൂരിൽ തല ഉയർത്തി നിന്നത്. 52,000 സ്‌ക്വയർഫീറ്റ് വിസ്തൃതി, 220 അടി നീളമുള്ള റാംപ്, 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള, 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാമുറി,,,,ഒറ്റനോട്ടത്തിൽ വിദേശത്തെ ഏതോ കെട്ടിടമാണെന്ന് തോന്നും. ഗൾഫിലുള്ള ഏതൊരു മലയാളിക്കും തോന്നുന്നതുപോലെ ജോയ് ആലുക്കാസിനും തോന്നി, നാട്ടിലൊരു വീടു വേണമെന്ന്. വീടെന്നോ വില്ലാന്നോ വിളിച്ചാൽ ഉഷാറാവില്ല, അതുകൊണ്ട് പേരിൽ 'മാൻഷൻ' എന്ന് പേരിട്ടു.
ഡിസൈനിനെപ്പറ്റി ആലോചിച്ചപ്പോൾ കലക്കനൊരു റാംപ് ആണ് മനസ്സിൽ ആദ്യം വന്നത്. ചില്ലറ റാംപ് ഒന്നുമല്ല. 220 അടിയാണ് നീളം. ഒരു വശത്ത് 400 അടി നീളത്തിലും 40 അടി പൊക്കത്തിലും കനത്തിലൊരു ഭിത്തി. മറുഭാഗത്ത് പല ലെവലിലുള്ള പുൽത്തകിടി. റാംപിലൂടെ വണ്ടികൾക്ക്, മുകളിലെ ഹെലിപാഡ് പോലുള്ള എൻട്രൻസിലെത്താം. വിദേശത്തുനിന്നു പറന്നിറങ്ങിയ കാറുകൾ അവിടെ നിരന്നു കിടക്കും-ഈ വീടാണ് ഇഡി കൊണ്ടു പോയത്
മറുനാടന് മലയാളി ബ്യൂറോ