- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മേശവലിപ്പിൽ നിന്ന് പണമെടുത്ത് എണ്ണി തിട്ടപ്പെടുത്തിയ ശേഷം ബാഗിൽ വെച്ച് പുറത്തിറങ്ങി; പിറ്റേ ദിവസം സ്ഥാപനത്തിലെത്തിയ അഫ്സൽ തന്നെ പണം കാണാനില്ലെന്ന് ഉടമയെ അറിയിച്ചു; കള്ളി പിടിച്ചെന്നായപ്പോൾ പൊലീസിനെതിരെ ആരോപണം; മുണ്ടക്കയത്തെ അഫ്സൽ കുടുങ്ങുമ്പോൾ

കോട്ടയം: മോഷണകുറ്റം ആരോപിച്ച് പൊലീസ് മർദിച്ചെന്ന യുവാവിന്റെ പരാതി പൊളിഞ്ഞു. മോഷണ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത്. ഇതോടെ കള്ളനെ ഏവർക്കും പിടികിട്ടി. കോട്ടയം മുണ്ടക്കയം സ്വദേശി അഫ്സലാണ് പൊലീസും കടയുടമയും ചേർന്ന് തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ മോഷണദൃശ്യങ്ങൾ പുറത്തു വന്നതോടെ യഥാർത്ഥ പ്രതിയെ കണ്ടെത്തി. അഫ്സലിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മോഷണ കുറ്റമാരോപിച്ച് നഗ്‌നനാക്കി മർദിച്ചുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് അഫ്സൽ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ മുണ്ടക്കയത്തെ കുറിയർ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത് പൊലീസിന് ആശ്വാസമായി. മോഷ്ടാവ് അഫ്‌സലാണെന്നും വ്യക്തമായി. എല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മേശവലിപ്പിൽ നിന്ന് പണമെടുത്ത് എണ്ണിതിട്ടപ്പെടുത്തിയ ശേഷം ബാഗിൽ വെച്ച് പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിറ്റേദിവസം സ്ഥാപനത്തിലെത്തിയ അഫ്സൽ തന്നെയാണ് പണം കാണാനില്ലെന്ന് ഉടമയെ അറിയിച്ചത്. തനിക്ക് പങ്കില്ലെന്ന വിധത്തിലാണ് എല്ലാം അവതരിപ്പിച്ചത്. സംശയം തോന്നി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് ചോദ്യം ചെയ്യലിനിടെ മണിക്കൂറുകളോളം മർദിച്ചുവെന്നാണ് പരാതി.
ഇയാൾ പണം ചെലവഴിച്ചത് സംബന്ധിച്ചു പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്കെതിരെ മുമ്പുണ്ടായിരുന്ന പരാതികളിൽ കേസെടുക്കാനും പൊലീസ് നീക്കം തുടങ്ങി. അതേസമയം പൊലീസ് മർദിച്ചെന്ന പരാതിയിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്. സിസിടിവിയിൽ എല്ലാം പതിഞ്ഞതിനാൽ ഈ ആരോപണം ഇനി നിലനിൽക്കില്ല. പിടിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ആ പരാതിയെന്നാണ് വ്യക്തമാകുന്നത്.
മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വേലനിലം സ്വദേശി അഫ്‌സൽ പാലക്കുന്നേൽ എന്ന യുവാവിനെ സ്ഥാപനത്തിൽ നടന്ന മോഷണത്തിനു പരാതി കൊടുക്കാം എന്നു പറഞ്ഞ് സ്ഥാപന ഉടമ എംബ്ബസ്സി ഷാജഹാൻ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 9 മണിയോടെ കൂട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്റ്റേഷനിൽ ചെന്നപ്പോൾ അഫ്‌സലാണ് മോഷണം നടത്തിയതെന്ന് പൊലീസിനെ ധരിപ്പിക്കുകയും തനിക്ക് മോഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ അഫ്‌സലിനെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.45 വരെ അന്യായമായി പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും പൊലീസ് സ്റ്റേഷന് പിൻഭാഗത്തെ സിസി ടിവി ക്യാമറ ഇല്ലാത്ത മുറിയിൽ കൊണ്ടുപോയി വസ്ത്രമില്ലാതെ നിർത്തി പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
അവശനിലയിൽ വീട്ടിൽ എത്തിയ അഫ്‌സൽ മർദ്ദന കാര്യങ്ങൾ ആശാവർക്കറായ മാതാവിനെയും പിതാവിനെയും അറിയിക്കുകയും അവർ പഞ്ചായത്ത് മെമ്പറെയും കൂട്ടി അഫ്‌സലിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധയിൽ മർദ്ദനത്തിൽ അഫ്‌സലിന്റെ നട്ടെല്ലിന് ക്ഷതം ഏറ്റിറ്റുള്ളതായി ഡോക്ടർമാർ അറിയിച്ചു. അഡ്‌മിറ്റാക്കി തുടർ പരിശോധനകൾ നടന്നു വരുന്നു. ഇതിനിടെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്.


